Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൂഞ്ഞാർ എം.എൽ.എ പി സി ജോര്‍ജ് മുഖ്യമന്ത്രിയായെത്തുന്നു. സലിംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’ എന്ന ചിത്രത്തിലാണ് പി സി ജോര്‍ജ് മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്നത്.
ചിത്രത്തില്‍ ജയറാമാണ് നായകൻ. നാളെയാണ് പി സി ജോര്‍ജ് അഭിനയിക്കുന്ന ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിക്കുന്നതെന്ന് ആദ്ദേഹം പറയുകയുണ്ടായി. കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നത്.
അനുശ്രീയാണ് നായിക. ശീനിവാസന്‍, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, മാമുക്കോയ, വിനായകന്‍ എന്നിങ്ങനെ നല്ലൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. പേരിലെ പുതുമയും സലിം കുമാർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. അതോടൊപ്പമാണ് പി.സി.ജോർജിന്റെ ഈ മുഖ്യമന്ത്രി വേഷവും. സിനിമയുടെ ചിത്രീകരണം പൂഞ്ഞാറില്‍ പുരോഗമിക്കുന്നു.
Leave a Reply