Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരൂര്‍: ഐസ് കഴിച്ചു തളര്‍ച്ച അനുഭവപ്പെട്ട ഏഴ് വയസ്സുകാരി മരിച്ചു. ഏഴൂര്‍ എംഡി.പി.എസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മുത്തൂര്‍ പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ നസീറയുടെ മകള്‍ ബഹിജ (ഏഴ്) ആണ് മരിച്ചത്. സ്‌കൂള്‍ പരിസരത്തു വച്ചാണ് സംഭവം. കുട്ടി പാക്കറ്റ് ഐസ് കഴിച്ച ഉടന്‍ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ബഹിജയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Leave a Reply