Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 9:44 am

Menu

Published on September 20, 2013 at 2:19 pm

അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയ പദ്‌മപ്രിയ തിരിച്ചുവരുന്നു

padmapriya-is-back-after-her-studies

മലയാളികള്‍ എന്നും നെഞ്ചിലേറ്റുന്ന നടിയാണ് പദ്‌മപ്രിയ .മഞ്‌ജുവാര്യരേയും കാവ്യാമാധവനേയും പോലെതന്നെ എപ്പോൾ വന്നാലും മലയാളികൾ ഇരു കൈയും നീട്ടി പദ്‌മയെ സ്വീകരിക്കും. ന്യൂയോര്‍ക്ക്‌ സര്‍വകലാശാലയില്‍ പബ്‌ളിക്‌ അഡ്‌മിനിസ്‌ട്രേഷനില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ താരം മലയാളികള്‍ക്ക്‌ മുന്നില്‍ ഉടന്‍ സജീവമാകും. ഈ തിരിച്ചുവരവില്‍ മലയാളത്തില്‍ നിന്നും മികച്ച ചില ഓഫറുകള്‍ താരത്തിനുണ്ട്‌. ഒപ്പം ബംഗാളി, തമിഴ്‌ സിനിമകളിലും താരത്തെ കാണാനാകും.പഠനകാലത്തെ അമേരിക്കന്‍ ജീവിതാനുഭവം രസകരമാണെന്നാണ്‌ താരം പറയുന്നത്‌. പഠനത്തോടൊപ്പമുള്ള പാര്‍ടൈം ജോലിക്കാരിയായുളള ജീവിതവും തീയറ്റര്‍ അഭിനയവുമെല്ലാം വിസ്‌മയിപ്പിക്കുന്നതായിരുന്നു. സിനിമയിലെയും തീയറ്ററിലെയും അഭിനയങ്ങള്‍ക്ക്‌ അതാതു വഴികളില്‍ അതിന്റേതായ ഒരു സൗന്ദര്യമുണ്ട്‌. ഇവയെ താരതമ്യപ്പെടുത്താനാകില്ലെന്ന്‌ താരം പറയുന്നു. ഇതിനിടയില്‍ ഹോളിവുഡ്‌ താരം ടോം ഹാങ്ക്‌സിനെ പരിചയപ്പെടാന്‍ അവസരം ലഭിച്ചതിനെയും വിസ്‌മയത്തോടെയാണ്‌ പദ്‌മപ്രിയ കാണുന്നത്.

Loading...

Leave a Reply

Your email address will not be published.

More News