Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ധാക്ക: ഓസ്‌ട്രേലിയക്കെതിരെ പാകിസ്താന് നാടകീയ വിജയം. തോല്‍വി മുന്നില്‍ കണ്ടിടത്തുനിന്നാണ് പാക് ബൗളര്‍മാര്‍ വിജയം പിടിച്ചെടുത്തത്. കമ്രാന്‍ അക്മലിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് നിര്‍ണായക വിജയം സമ്മാനിച്ചത്. 54 പന്തില്‍ നാല് സിക്‌സറുകളും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പടെ 94 റണ്‍സ് നേടിയ ഉമര്‍ അക്മലാണ് വിജയശില്‍പി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്താന് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ആദ്യ ആറ് ഓവറില്‍ 36 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഉമര്‍ അക്മലും(94) കമ്രാന്‍ അക്മലും(31) ചേര്‍ന്ന് ഓസീസ് ബൗളര്‍മാര്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. അവസാന ഓവര്‍ വരെ വെടിക്കെട്ട് തുടര്‍ന്ന ഉമര്‍ അക്മലിന് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. 11 പന്തില്‍ 20 റണ്‍സ് നേടിയ അഫ്രീദിയുടെ പ്രകടനവും നിര്‍ണായകമായി.
Leave a Reply