Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:37 pm

Menu

Published on May 2, 2013 at 7:03 am

സരബ് ജിത്തിന് മനുഷ്യത്വപരമായ പരിഗണന നല്‍കിയില്ല -പ്രധാനമന്ത്രി

pakistan-didnt-heed-indias-pleas-pm-on-sarabjits-death

ന്യൂദല്‍ഹി: പാകിസ്താനിലെ കോട്ട് ലഖ്പത് ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ് മരിച്ച സരബ് ജിത്ത് സിങ്ങിന്റെനിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അനുശോചിച്ചു. സരബ് ജിത്ത് ഇന്ത്യയുടെ ധീരനായ പുത്രനായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരും സരബ് ജിത്തിന്റെകുടുംബവും നിരന്തരം ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിന് മനുഷ്യത്വപരമായ പരിഗണന നല്‍കാതിരുന്നത് അപലപനീയമാണ്. സരബ് ജിത്തിനു നേരെ ഉണ്ടായ ക്രൂരവും പൈശാചികവുമായ ആക്രമണത്തിന്റെഉത്തരവാദികളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടു വരണമെന്നും പ്രധാനമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സരബ് ജിത്തിന്റെകുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു ദു:ഖം രേഖപ്പെടുത്തി. പാകിസ്താനില്‍ നടന്ന സ്ഫോടനത്തില്‍ സരബ് ജിത്തിന് പങ്കില്ലെന്ന് നേരത്തെ ഇന്ത്യ പാക് സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നതായി ഷിന്‍ഡെ പറഞ്ഞു. ബന്ധുക്കളുടെ ആവശ്യപ്രകാരമുള്ള സംസ്കാരം നടത്തുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

സരബ് ജിത്തിന്റെമരണത്തില്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അനുശോചനം രേഖപ്പെടുത്തി. ഇപ്പോഴത്തെ സംഭവം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കും. സരബ് ജിത്തിന്റെദാരുണ മരണം ഇന്ത്യയിലെ ജനങ്ങളെ മാനസികമായും വൈകാരികമായും ബാധിക്കുമെന്നും അദ്ദേഹം പ്രസ്്താവനയില്‍ പറഞ്ഞു.

സരബ് ജിത് മരിക്കാനിടയായ സാഹചര്യം രാജ്യാന്തര ഏജന്‍സി അന്വേഷിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ആവശ്യപ്പെട്ടു. ഔദ്യാഗിക ബഹുമതികളോടെ സരബ് ജിത്തിന്റെമൃതദേഹം സംസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സരബ് ജിത്തിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സരബ് ജിത്തിന്റെമരണം സംബന്ധിച്ച സത്യം പുറത്തുകൊണ്ടുവരണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. സരബ് ജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാകിസ്താന് ശക്തമായ മറുപടിനല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് മോഡി വിമര്‍ശിച്ചു. സരബ് ജിത് സിങ്ങിന്റെമരണം അതീവ ദു:ഖകരമാണ്. സരബ് ജിത്തിനു നേരെ നടന്ന ആക്രമണത്തിന്റെകാര്യത്തിലും രണ്ട് ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തിലും പാകിസ്താന് ഉചിയമായ മറുപടി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

സരബ് ജിത്തിന്റെമരണം കൊലപാതകമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സരബ് ജിത്തിന്റെ മരണത്തില്‍ പാകിസ്താന്‍ അന്വേഷണം നടത്തണമെന്നും മറുപടി പറയണമെന്നും വിദേശകാര്യസഹമന്ത്രി പ്രനീത് കൗര്‍ ആവശ്യപ്പെട്ടു.

സരബ്ജിത്തിന്റെജീവന്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പാരാജയപ്പെട്ടുവെന്ന് ബി.ജെ.പി ആരോപിച്ചു. സരബ് ജിത്തിന്റെമരണം അതിദാരുണമായ കൊലപാതകമാണ്. ഒരു പൗരനോട് സംസ്കാരമുള്ള രാഷ്ട്രം ഈ രീതിയില്‍ പെരുമാറാന്‍ പാടില്ലായിരുന്നു- ബി.ജെ.പി നേതാവ് സുഷമ സ്വരാജ് പറഞ്ഞു.

അതേസമയം, സരബ് ജിത്തിന്റെമരണത്തിന് പിന്നില്‍ പാക് ഗൂഢാലോചനയില്ലെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ജയിലിലെ സുരക്ഷാ വീഴ്ചയാണ് സരബ് ജിത്ത് ആക്രമിക്കപ്പെടാനുള്ള കാരണമെന്നും സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News