Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 1:25 am

Menu

Published on May 4, 2013 at 5:16 am

പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സനാവുള്ളയെ സന്ദര്‍ശിച്ചു

pakistan-high-commision-officers-visited-sanavulla

ജമ്മു: ജമ്മു കാശ്മീരിലെ കോട്ട് ബല്‍വാല്‍ ജയിലില്‍ ഇന്ത്യന്‍ തടവുകാരന്റെ ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന പാക് തടവുകാരന്‍ സനാവുള്ളയെ പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. രാവിലെ ചണ്ഡീഗഢ് ആശുപത്രിയിലെത്തിയാണ് പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ സനാവുള്ളയെ സന്ദര്‍ശിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു പാക് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയത്. വെള്ളിയാഴ്ച തന്നെ പാക് കോണ്‍സല്‍ ഉദ്യോഗസ്ഥര്‍ക്ക് സനാവുള്ളയെ സന്ദര്‍ശിക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിരുന്നു. ജയിലില്‍ സഹതടവുകാരനായ മുന്‍ ഇന്ത്യന്‍ സൈനികന്‍ വിനോദ് കുമാറുമായുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി ജമ്മുവില്‍ 1990ല്‍ സ്ഫോടനം നടത്തിയതിന് ശിക്ഷിക്കപ്പെട്ട പാകിസ്ഥാനിലെ ദാലുവാലി ജില്ലാ സ്വദേശിയാണ് സനാവുള്ള. ജയില്‍ അന്തേവാസികള്‍ പൂന്തോട്ടം വൃത്തിയാക്കുന്നതിനിടെയായിരുന്നു മര്‍ദനം. ജമ്മു ആശുപത്രിയില്‍ പ്രവേശിപ്പിച്ച സനാവുള്ളയെ പിന്നീട് വിമാനത്തില്‍ ചണ്ഡീഗഢിലെ വിദഗ്ധ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ജയില്‍ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു.

പതിനേഴു വര്‍ഷമായി ഇന്ത്യന്‍ ജയിലില്‍ കഴിയുന്ന സനാവുള്ളയെ 2008ലാണ് പോട്ട, ടാഡ നിയമപ്രകാരം എട്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 1990ല്‍ ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇലക്ട്രിക് ടവറുകളിലും ബോംബുസ്ഫോടനം നടത്തിയ കേസിലാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ക്കൊപ്പം അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ കേഹര്‍ വിചാരണയ്ക്കിടെ മരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News