Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 5:54 am

Menu

Published on August 6, 2015 at 12:21 pm

മോട്ടോര്‍ സൈക്കിളില്‍ രാജ്യം ചുറ്റി ഒരു പാകിസ്ഥാനി പെണ്‍കുട്ടി

pakistani-female-biker-zenith-irfan-wants-to-travel-the-world-on-a-motorbike

മോട്ടോര്‍ സൈക്കിളില്‍ രാജ്യം ചുറ്റിയ ഒരു പാകിസ്ഥാനി പെണ്‍കുട്ടി എന്ന് കേൾക്കുമ്പോൾ തന്നെ മനസിലാക്കാം , മോട്ടോർ സൈക്കിളിൽ രാജ്യം ചുറ്റി എന്നതിനേക്കാൾ ഇവിടെ ‘പാകിസ്ഥാനി പെണ്‍കുട്ടി’ എന്നതാണ് വാർത്ത. സെനിത്ത് ഇര്‍ഫാനെന്ന ഇരുപതുകാരിയാണ് മോട്ടോര്‍സൈക്കിളില്‍ കുന്നും മലകളും താണ്ടി നാടുകാണാനിറങ്ങിയത്. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം ചെറുപ്പത്തിലെ അടിച്ചമര്‍ത്തെപ്പെടുന്ന ഒരു നാട്ടിലാണ് സെനിത് ഇര്‍ഫാന്‍ വിസ്മയാകുന്നത്.
പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് പോലും വിലക്കപ്പെടുന്ന ഒരു രാജ്യത്ത് സെനിത് ബൈക്കില്‍ നാട് മുഴുവന്‍ ചുറ്റിക്കണ്ടു. അതും കൂട്ടിനാരുമില്ലാതെ. തീവ്രവാദ ഭീഷണി ഏറെയുള്ള പാകിസ്ഥാന്റെ വടക്കന്‍ പ്രവിശ്യയിലൂടെയായിരുന്നു സെനിതിന്റെ യാത്ര. കഴിഞ്ഞ മാസം 14ന് ലാഹോറില്‍നിന്ന് യാത്ര തുടങ്ങി. ഒരാഴ്ച കൊണ്ട് പാക് അധീന കശ്മീരിന്റെ അതിര്‍ത്തി വരെയെത്തി സെനിത്.

ഓരോ സ്ഥലത്തും അവിടങ്ങളിലെ സംസ്‌കാരവും നാട്ടുകാരെയും പരിചയപ്പെട്ടുള്ള യാത്ര.ഫോട്ടോ ബ്ലോഗ് പോലെ സെനിത് യാത്രനുഭവങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.വണ്‍ഗേള്‍, ടു വീല്‍സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍. അതിര്‍ത്തിക്കപ്പുറം ഇന്ത്യയില്‍ ഏറെ മനോഹരമായ കാഴ്ചകളാണ് ഉള്ളതെന്നും സെനിത് കുറിക്കുന്നു. അമ്മയാണ് യാത്രക്ക് സെനിതിന് പ്രചോദനം നല്‍കിയത്.

പാകിസ്ഥാന്‍ പോലൊരു രാജ്യത്ത് ഇത്തരം യാത്രകള്‍പെണ്‍കുട്ടികള്‍ക്ക് അത്ര എളുപ്പമല്ലെന്നറിയാം. പക്ഷെ മതമൗലികവാദികളുടെ കരിനിയമങ്ങളെ വെല്ലുവിളിക്കുക കുടിയാണ് തന്റെ ലക്ഷ്യമെന്നും ഈ ഇരുപതുകാരി പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News