Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 7:23 am

Menu

Published on April 19, 2014 at 11:17 am

പാക്കിസ്ഥാനിൽ ബിന്‍ലാദൻറെ പേരില്‍ ലൈബ്രറി

pakistani-madrassa-names-library-after-bin-laden

ഇസ്ലാമാബാദ് :കൊല്ലപ്പെട്ട അൽ ഖ്വയ്ദ മുൻ തലവനും ആഗോള ഭീകരനുമായ ബിൻലാദൻറെ പേരിൽ പാക്കിസ്ഥാനിൽ ലൈബ്രറി തുറന്നു.ഇസ്ലാമാബാദിൽ ലാൽ മസ്ജിദുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജാമിയ ഹഫ്സ എന്ന മദ്രസയുടെ ലൈബ്രറിക്കാണ് ബിൻലാദൻറെ പേര് നൽകിയിരിക്കുന്നത്.ബിൻലാദനോടുള്ള ആദര സൂചകമായാണ് ലൈബ്രറിക്ക് അദ്ദേഹത്തിൻറെ പേര് നൽകിയതെന്ന് മദ്രസയുമായി ബന്ധപ്പെട്ട ഒരു വക്താവ് പറഞ്ഞു.ഈ ലൈബ്രറിയിൽ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ 2000ത്തോളം ശേഖരങ്ങൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.ലൈബ്രറിയുടെ വാതിലിൽ പതിച്ചിട്ടുള്ള പേപ്പറിൽ ബിൻലാദനെ ‘ഷഹീദ്’ (രക്തസാക്ഷി)എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

2011ൽ അബട്ടാബാദിൽ യു.എസ് സൈന്യം നടത്തിയ നടപടിയിലൂടെയാണ് ബിൻ ലാദൻ കൊല്ലപ്പെട്ടത്.ഭീകരരുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ നിഴലിലാണ് ഇപ്പോൾ ജാമിഅ ഹഫ്സ ലൈബ്രറി. മദ്രസകളെയും പള്ളികളെയും സർക്കാർ ഉന്നം വച്ചാൽ ഇസ്ലാമിക നിയമ പ്രകാരം അവരോട് പ്രതികാരം ചെയ്യുമെന്ന് മദ്രസയിലെ മുഖ്യ ക്ലാർക്ക് മൗലാന അബ്ദുൽ അസീസ് അറിയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News