Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോടിനെയും താമരശ്ശേരിയെയും വിശ്വപ്രസിദ്ധമാക്കിയ കുതിരവട്ടം പപ്പുവിനെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. പപ്പു എന്ന നടന്‍ എങ്ങനെ കുതിരവട്ടം പപ്പുവായി. പ്രമുഖ സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ് കുതിരവട്ടം പപ്പു എന്ന പേര് ഈ മഹാനടന് നല്‍കുന്നത്.കുതിരവട്ടം പപ്പുവിന്റെ യദാർഥ പേര് പത്മദളാക്ഷന്‍ എന്നാണ്. മലയാളിയെ കുടുകുടാ ചിരിപ്പിച്ച പത്മദളാക്ഷന്‍ എന്ന കുതിരവട്ടം പപ്പുവിന്റെ സിനിമാ വിശേഷങ്ങള്‍ ഇങ്ങനെയാണ്…
ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രത്തിനുശേഷമാണ് കുതിരവട്ടം പപ്പു എന്ന പേര് ലഭിക്കുന്നത്. നീട്ടിയ മൂളലും അതിനൊത്ത മുഖഭാവ ചലനങ്ങളും മലയാള സിനിമയില്‍ പപ്പുവിന്റെ മാത്രം അടയാളങ്ങളായിരുന്നു. നര്‍മ പ്രധാനമായ കഥാപാത്രങ്ങളിലാണ് പപ്പു ഏറെയും പ്രത്യക്ഷപ്പെട്ടത്. നാലു പതിറ്റാണ്ടിനുള്ളില്‍ ആയിരത്തിലേറെ ചിത്രങ്ങളിലാണ് പപ്പു അഭിനയിച്ചിട്ടുള്ളത്.
Leave a Reply