Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വടക്കന്‍ യൂറോപ്പില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ചരക്കു കപ്പല്‍ വഴി അയച്ച ഒരു പായ്ക്കറ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ കസ്റ്റംസ് അധികൃതര്‍.
രണ്ടു ജോടി ഷൂ ആണെന്നായിരുന്നു നന്നായി പായ്ക്ക് ചെയ്ത കവറിനു പുറത്തെഴുതിയിരുന്നത് എന്നാല്‍ പായ്ക്കറ്റുകള്‍ എക്‌സറേ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ അധികൃതര്‍ ശരിക്കും ഞെട്ടി. രണ്ടു ജോഡി ഷൂവിനു പകരം കവറിനുള്ളില്‍ ഒളിപ്പിച്ചിരുന്നത് കടുത്ത വിഷപ്പാമ്പുകളെയും ചിലന്തികളെയുമായിരുന്നു.

11 വിഷപ്പാമ്പുകളെയും കടുത്ത വിഷമുള്ള 9 താരന്തുല ചിലന്തികളെയും 3 വിഷത്തേളുകളെയുമാണ് ഇങ്ങനെ ചരക്കു കപ്പല്‍ വഴി കടത്താന്‍ ശ്രമിച്ചത്. ഇവയില്‍ പലതിനും ജീവനുണ്ടായിരുന്നു. വടക്കന്‍ ഏഷ്യയില്‍ കാണപ്പെടുന്ന എട്ട് അണലികളും മൂന്ന് പെരുമ്പാമ്പുകളും ഹോഗ്‌നോസ് ഗണത്തില്‍ പെട്ട 2 പാമ്പുകളുമാണ് പായ്ക്കറ്റിനുള്ളില്‍ ഉണ്ടായിരുന്നത്.
ഓസ്‌ട്രേലിയയിലെ ജൈവവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകാന്‍ സാധ്യതയുള്ളതിനാല്‍ ജീവനുണ്ടായിരുന്ന പാമ്പുകളെയും ചിലന്തികളെയും ദയാവധത്തിനിരയാക്കി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഓസ്‌ട്രേലിയന്‍ ബയോ സെക്യൂരിറ്റി ഡെപ്യൂട്ടി സെക്രട്ടറി ലിന്‍ ഒകോണല്‍ പറഞ്ഞു.
Leave a Reply