Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 7:49 pm

Menu

Published on March 27, 2017 at 12:32 pm

സെക്ഷ്വല്‍ ഫേവേഴ്സ് പലരും നാണമില്ലാതെ ചോദിച്ചിട്ടുണ്ട്; തുറന്നടിച്ച് പാര്‍വതി

parvathi-about-her-bad-experience

കൊച്ചി: സമൂഹത്തില്‍ സ്ത്രീകളെ ലൈംഗിക താല്‍പര്യത്തോടെ സമീപിക്കുന്നവര്‍ ഏറിവരികയാണെന്ന് നടി പാര്‍വതി. സെക്ഷ്വല്‍ ഫേവേഴ്‌സ് അവകാശമായി കാണുന്നവര്‍ ഏറെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പലരും ഇക്കാര്യം നാണമില്ലാതെ ചോദിച്ചിട്ടുണ്ട്. ഞരമ്പ് രോഗികള്‍ ചെറുന്യൂനപക്ഷമല്ല. ഓരോ പ്രായത്തിലും തനിക്ക് കുടുംബത്തിനകത്തുനിന്നും പുറത്തുനിന്നും ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും അതൊരു അവകാശം പോലെ ചോദിക്കുന്നവരെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പാര്‍വതി പറയുന്നു. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ എന്ന പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പാര്‍വതിയുടെ വെളിപ്പെടുത്തല്‍.

നാലാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ചുറ്റുപാടുനിന്നും  നീണ്ടുവരുന്ന കൈകളെ ഭീതിയോടെ കണ്ടാണ് ജീവിച്ചതെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

പുതിയ ചിത്രമായ ടേക്ക് ഓഫിന്റെ അനുഭവത്തെ കുറിച്ചും പാര്‍വതി സംസാരിച്ചു. ചിത്രത്തിനു വേണ്ടി നഴ്‌സുമാരോട് ഒപ്പം ഒരു ദിവസം ചെലവഴിച്ചിരുന്നു. ചിത്രത്തില്‍ ആ ഒരു എക്‌സ്പീരിയന്‍സ് ഒരുപാട് സഹായിച്ചിട്ടുണ്ട്.

ഒരു ഹോസ്പിറ്റലിലെ നൈറ്റ് ഷിഫ്റ്റിലാണ് താന്‍ നഴ്‌സുമാരോടൊപ്പം ഉണ്ടായിരുന്നത്. ആ ഹോസ്പിറ്റലിലെ പി.ആര്‍.ഒ ഉള്‍പ്പടെയുള്ളവരെല്ലാം അതിനൊരുപാട് സഹായിക്കുകയും ചെയ്തു. റൗണ്ട്‌സ് എടുക്കുന്ന നഴ്‌സുമാരുടെ ടീമിന്റെ കൂടെ എനിക്കു പോകാനും അവരെ നിരീക്ഷിക്കാനും ഒരുപാട് സംശയങ്ങള്‍ ചോദിക്കാനുമുള്ള അവസരം ലഭിച്ചു. അതൊരു വലിയ സഹായം തന്നെയായിരുന്നുവെന്നും പാര്‍വതി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News