Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 8:35 am

Menu

Published on February 17, 2016 at 4:42 pm

അഭിനയിക്കുമ്പോൾ അത് ആസ്വദിക്കുക, അല്ലാതെ എന്റെ സ്വകാര്യതയിലേക്ക് ആരും എത്തിനോക്കണ്ട !!!

parvathi-about-malayalam-film-industry

തന്റെ അഭിപ്രായം എന്താണെങ്കിലും അത് എവിടെയും തുറന്ന് പറയാൻ ദൈര്യമുള്ളയാളാണ് നടി പാർവതി. എന്ന് വിചാരിച്ച് പേരിനും പ്രശസ്തിക്കും വേണ്ടി എന്തും പറയുന്ന സ്വഭാവവും തനിക്കില്ല. അങ്ങനെ പേരിന് വേണ്ടി പലരും പല തന്ത്രങ്ങളും പയറ്റി നോക്കുന്നവരുണ്ടെന്നും പാർവ്വതി പറയുന്നു. ഒരിക്കലും ഒരു ചീത്തപ്പേര് ഉണ്ടാക്കാൻ തനിക്ക് താത്പര്യമില്ല. പലരും തന്റെ കാമുകനെ കുറിച്ചും പ്രണയത്തെ കുറിച്ചും മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നടിക്കും. എന്നിട്ടോ കുറച്ച് ദിവസം കഴിയുമ്പോൾ അയാൾ ശരിയല്ലന്ന് പറഞ്ഞ് മറ്റൊരാളെ തേടി പോകും. ഇതിലെന്ത് ശരിയാണുള്ളത്. എന്തായാലും ഞാൻ അങ്ങനൊരാളല്ല പാർവ്വതി പറയുന്നു.

വിവാഹ സങ്കൽപങ്ങളെക്കുറിച്ച് പറയാൻ ആവശ്യപ്പെട്ട മാധ്യമത്തിന് മറുപടി പറയവെയാണ് പാർവ്വതിയുടെ ഈ കടുത്ത മറുപടി. വിവാഹം, പ്രണയം, ഭർത്താവ് ഇതെല്ലാം എന്റെ വ്യക്തിപരമായ താത്പര്യമാണ്. അതിലേക്ക് മറ്റാരും കൈ കടത്തേണ്ടന്ന് പാർവ്വതി പറയുന്നു.നടിമാർ ഒരിക്കലും ഒരു പൊതു സ്വത്തല്ല, അവരുടെ അഭിനയം കണ്ടാൽ മതി.സ്വകാര്യ ജീവിതത്തിലേക്ക് കടന്ന് വരാന്‍ ശ്രമിക്കേണ്ടെന്നും പാര്‍വ്വതി പറയുന്നു.

എനിക്ക് പണം ആവശ്യമാണ്, അത് ഞാൻ ചോദിച്ച് വാങ്ങാറുണ്ട്. പക്ഷേ എന്റെ ആഡംബര ജീവിതത്തിന് വേണ്ടി ഞാനത് ഉപയോഗിക്കില്ല എന്നും പാർവതി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News