Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.മുണ്ടക്കയം എരുമേലി തുമരംപാറ സ്വദേശി സാജന്‍ മത്തായിയാണ് പീഡന കേസ്സിൽ പോലീസ് അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പതിനേഴുകാരിയായ പെണ്‍കുട്ടിയെ ഇയാൾ പ്രണയം നടിച്ച് വശത്താക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയുമായിരുന്നു.മുണ്ടക്കയം പുഞ്ചവയല്‍ ഇസ്രയേല്‍ പെന്തക്കോസ്തുപള്ളിയില്‍ ബൈബിള്‍ കണ്‍വന്‍ഷനെത്തിയ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്.പീഡന ശേഷം മുങ്ങിയ ഇയാളെ കാഞ്ഞിരപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം റാന്നിയില്‍ വച്ച് പിടികൂടുകയായിരുന്നു.ഇയാൾ മൂന്നു തവണ വിവാഹിതനായ ആളാണെന്ന് പോലീസ് പറഞ്ഞു.
Leave a Reply