Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അല്‍ഫോണ്‍സ് പുത്രനും നിവിന്‍ പോളിയും നേരം എന്ന ചിത്രത്തിന് ശേഷം വീണ്ടും ഒന്നിക്കുന്ന പ്രേമത്തിലെ രണ്ടാമത്തെ പാട്ട് പുറത്തിറങ്ങി. ‘പതിവായി ഞാന്‍ അവളെ കാണാന്‍ പോവാറുണ്ടേ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ളത്. കുറേ പൂവലന്മാര്‍ നായികയുടെ പിന്നാലെ നടക്കുന്നതാണ് ഈ ഗാനരംഗത്തുള്ളത്. അനുപമ പരമേശ്വരനാണ് ഈ ഗാന രംഗത്തും നിവിന്‍ പോളിയ്‌ക്കൊപ്പമെത്തുന്നത്. രാജേഷ് മുരുകേശനും ശബരീശ് വര്‍മയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ആലുവ പുഴയുടെ തീരത്ത്’ എന്ന് തുടങ്ങുന്ന പാട്ടിന് യൂട്യൂബില്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മിയ്ക്കുന്ന ചിത്രമാണ് പ്രേമം.മെയ് 22നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.
–
Leave a Reply