Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 8:26 pm

Menu

Published on June 14, 2013 at 11:20 am

മെഡിക്കല്‍ കോളജില്‍ രക്തം മാറി നല്‍കി,രോഗി മരിച്ചു : സ്റ്റാഫ് നേഴ്സ് അറസ്റ്റില്‍

patient-dies-after-blood-transfusion

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ രക്തം മാറി നല്‍കി രോഗി മരിച്ചു.സംഭവത്തെത്തുടര്‍ന്ന് സ്റ്റാഫ് നഴ്സ് വി. രഹ്ന (27)യെ പൊലീസ് അറസ്റ്റ് ചെയ്തു.മേയ് ഒമ്പതിന് ചാത്തോത്തു കുന്നുമ്മല്‍ മോഹന്‍ദാസിന്‍െറ ഭാര്യ തങ്കം (61) മരിച്ചത്, നഴ്സ് മരുന്നും രക്തവും മാറി നല്‍കിയതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.അസിസ്റ്റന്‍റ് കമീഷണര്‍ പ്രിന്‍സ് എബ്രഹാമിന്‍െറ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ മരുന്നും രക്തവും മാറി നല്‍കിയത് നഴ്സിന്‍െറ അശ്രദ്ധമൂലമെന്ന് കണ്ടെത്തുകയായിരുന്നു .മനപൂരവമാല്ലത്ത നരഹത്യാകുറ്റം ചുമത്തിയാണ് രഹ്നയെ അറസ്റ്റ് ചെയ്തത്.രക്തം നല്‍കുന്ന സമയം ഡ്യൂട്ടി ഡോക്ടര്‍ രജനി ആന്‍റണി സംഭവസ്ഥലത്തില്ലാത്തതും അന്വേഷിച്ച് വരികയാണ് . ഒമ്പതിന് വൈകുന്നേരമാണ് തങ്കത്തിന് രക്തം നല്‍കിയത്. സ്റ്റാഫ് നഴ്സ് വി. രഹ്ന ഉദരവിഭാഗത്തിലെ തന്നെ 27ാം വാര്‍ഡിലെ തങ്കമ്മ എന്ന രോഗിക്ക് നല്‍കാനായി അവരുടെ മകന്‍ ഏല്‍പിച്ച രക്തം ആളുമാറി തങ്കത്തിന് കയറ്റുകയായിരുന്നു.ആശുപത്രി അധികൃതരുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ രഹ്നയെ പിറ്റേന്നു തന്നെ സസ്പെന്‍ഡ് ചെയ്യുകയും ഡോ. രജനി ആന്‍റണിയോട് സൂപ്രണ്ട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News