Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൂഞ്ഞാര്‍ : ജഗതി ശ്രീകുമാറിന്റെ അപകടത്തിനെ ക്കുറിച്ച് പുതിയ വാർത്തകൾ.നടന്‍ ജഗതി ശ്രീകുമാറിന്റെ അപകടത്തിന് പിന്നില്‍ പിസി ജോര്‍ജ്ജാണെന്ന ശക്തമായ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.മാത്രമല്ല, ജഗതിയുടെ മറ്റൊരു ഭാര്യയും മകള്‍ക്കുമെതിരെ പിസി ജോര്‍ജ്ജിന്റെ ഭീഷണിയുണ്ടായിരുന്നതായും നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ജഗതി വിഷയത്തില്‍ ഭീഷണി ഉയര്‍ത്തുന്നത് പിസി ജോര്‍ജ്ജാണ്. ജഗതിയുടെ അപകടം പോലും അത്തരത്തില്‍ ആസൂത്രണം ചെയ്‌തതാണോയെന്ന് അന്വേഷിക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് പൂഞ്ഞാല്‍ മണ്ഡലം കമിറ്റി ആവശ്യപ്പെടുന്നു. ഒപ്പം ജഗതിയുടെ രണ്ടാം ഭാര്യയ്ക്കും മകള്‍ക്കും നീതി ലഭ്യമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പിസി ജോര്‍ജ്ജിനെതിരെയുള്ള പ്രതിഷേധം ശക്തമായി തന്നെ തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഈ സംഭവം ഒരു കോണ്‍ഗ്രസ് പോരിന് കാരണമാകുമോ എന്നത് സംശയിക്കേണ്ടിരിക്കുന്നു .എന്തായാലും പിസി ജോര്‍ജ്ജിന്റെ പിന്തുണച്ച് കെ എം മാണി രംഗത്തെത്തിട്ടുണ്ട്.
Leave a Reply