Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ മലയാളത്തിലെ ഒരുപ്രമുഖ നടന് പങ്കുണ്ടെന്ന് പി.സി ജോര്‍ജ് എം.എല്‍.എ.
തന്നെ ആക്രമിച്ചത് ക്വട്ടേഷന്‍ സംഘമാണെന്ന് പറഞ്ഞ നടിയെയും ചോദ്യംചെയ്യണമെന്നും പി.സി. ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു. സംഭവം ക്വട്ടേഷന്‍ ആണെന്ന് നടി തന്നെ പറഞ്ഞു. നടിക്ക് അറിയാം ആരാണ് ഇതിന് പിന്നിലെന്ന്. ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ടുണ്ടായ കാര്യമാണ് ഇതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതില്‍ ഈ ആക്രമിക്കപ്പെട്ട നടിയുടെ പങ്കാളിത്തവുമുണ്ടെന്നാണ് കേള്‍ക്കുന്നതെന്നും അതാണ് ആ കുടുംബം തകര്‍ത്തതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.
അതേസമയം, പിണറായി വിജയന്‍ അധികാരത്തിലേറിയശേഷം കേരളത്തില്‍ മാഫിയാരാജെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. യുവനടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ സംരക്ഷിക്കുന്നത് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. നടിയെ ആക്രമിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് കൊച്ചി ഐ.ജി ഓഫിസിനു മുന്നില്‍ ബി.ജെ.പി നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയിലും ചില മാധ്യമങ്ങളിലും നിറംപിടിപ്പിച്ച കഥകളാണ് വരുന്നതെന്നും നടിയോ അമ്മയോ സിനിമാരംഗത്തുള്ള ആരുടേയും പേര് പറഞ്ഞിട്ടില്ലെന്നും നടിയുടെ ബന്ധു വെളിപ്പെടുത്തി.
കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലനും പറഞ്ഞിരുന്നു. കുറ്റംചെയ്തതത് ദൈവമാണെങ്കിലും പിടികൂടുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
സിനിമാ മേഖലയിലുള്ള ഏതാനും ചിലരെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രധാനപ്രതിയായ സുനിയുടെ ഫോണ്‍ വിവരങ്ഹള്‍ പരിശോധിച്ചതില്‍ നിന്നും സിനിമാമേഖലയിലുള്ള ചില പ്രമുഖരുമായി സുനി ബന്ധപ്പെട്ടിരുന്നതായ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്.
Leave a Reply