Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:52 am

Menu

Published on June 30, 2013 at 12:00 pm

വൈദ്യുതിബില്‍ കൂടിയതറിഞ്ഞ് ഹൃദയംപൊട്ടി മരിച്ചു

person-died-to-heard-the-electricity-bill

കൊളംബോ: ശ്രീലങ്കയില്‍ വൈദ്യുതിബില്‍ അടക്കാൻ വന്ന 61 കാരൻ വൈദ്യുതി നിരക്ക് അമ്പത് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചതരിഞ്ഞു ഹൃദയംപൊട്ടി മരിച്ചു. സിലോണ്‍ ഇലക്ടിസിറ്റി ബോര്‍ഡ് വൈദ്യുതി നിരക്ക് അമ്പത് ശതമാനത്തോളം വര്‍ദ്ധിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ബില്‍ തുകയില്‍ അപ്രതീക്ഷിത വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ഇക്കാര്യം അറിയാതെ ബില്‍ തുക അടക്കാന്‍ എത്തിയതായിരുന്നു സമരദാസ. ബില്‍ കൂടാനുള്ള കാരണം അധികൃതര്‍ വ്യക്തമാക്കിയെങ്കിലും സമരദാസെ ബോധരഹിതനായി വീണു. ഉടന്‍ തന്നെ ശ്രീലങ്കന്‍ നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും സമരദാസെയുടെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണകാരണെന്ന് ഹോസ്പിറ്റല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് സിലോണ്‍ ഇലക്ട്രിസ്റ്റി ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുടെ പ്രികരണമാണ് ഏറ്റവും ശ്രദ്ധേയമായത്. ആരോഗ്യ പ്രശ്‌നമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ ഇനിമുതല്‍ ഇങ്ങനെ ബില്‍ അടക്കാന്‍ വരരുതെന്നാണ് ജനറല്‍ സെക്രട്ടറി രഞ്ജന്‍ ജയലാല്‍ പറഞ്ഞത്.

ഇനി നമ്മുടെ നാട്ടിലും അടുത്ത കാലത്ത് തന്നെ ഈ അവസ്ഥ പ്രേതീക്ഷിക്കാം.

Loading...

Leave a Reply

Your email address will not be published.

More News