Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:54 am

Menu

Published on June 17, 2013 at 4:59 am

പെട്രോള്‍ വില 2രൂപ കൂടി

petrol-prices-hiked-by-rs-2-per-litre

ദില്ലി: പെട്രോള്‍ വില നികുതി ഉള്‍പ്പടാതെ ലിറ്ററിന് രണ്ടു രൂപ കൂട്ടി.നിലവില്‍ മൂല്യവര്‍ധിത നികുതി ഉള്‍പ്പടാതെയാണ് വിലവര്‍ധനവ്. മൂല്യവര്‍ധിത നികുതി കൂടെ കണക്കാക്കുമ്പോള്‍ രണ്ടു രൂപയില്‍ അധികം വിലവര്‍ധനവുണ്ടാവും. ഡോളറിനെതിരെ രൂപയുടെ വില ഇടിഞ്ഞപ്പോള്‍ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് വന്‍തോതില്‍ ഉയര്‍ന്നതാണ് ഇപ്പോള്‍ പെട്രോള്‍ വില വര്‍ധിക്കാന്‍ കാരണം.
ഇന്ധന വില തീരുമാനിക്കാന്‍ ചേര്‍ന്ന എണ്ണക്കമ്പനികളുടെ യോഗമാണ് പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ഇടിവാണ് പെട്രോള്‍ വില കൂട്ടാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിക്കുന്നു.
പെട്രോള്‍ വില വര്‍ധിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജൂണ്‍ ഒന്നിന് പെട്രോളിനും ഡീസനിനും യഥാക്രമം 75ഉം 50ഉം പൈസ വീതം കൂട്ടിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News