Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ക്രൂശിതനായ ക്രിസ്തുവിന്റെ തിരുമുറിവുകള്‍ക്ക് സമാനമായ അടയാളങ്ങളുമായി കുഞ്ഞു പിറന്നു. കൈകാലുകളിലും നെറ്റിയിലും തിരുമുറിവിനെ ഓര്‍മ്മിപ്പിക്കുന്ന അടയാളങ്ങളുമായാണ് ഫിലിപ്പീന്‌സിലെ ക്യുസോണ് സിറ്റിയിൽ കുഞ്ഞ് പിറന്നത്.
ജെജോമർ കാസ്റ്റിലോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനന സമയത്ത് 3.2 കിലോഗ്രാം തൂക്കമുണ്ടായിരുന്ന കുഞ്ഞിന്റെ മുഖത്തും കൈകളിലും പാദങ്ങളിലും വിചിത്രമായ മുറിവുകളുണ്ടായിരുന്നു. ക്രിസ്തുവിന്റെ ശരീരത്തില് കാണപ്പെടുന്ന മുറിവുകളോട് സാമ്യതയുള്ളതാണ് കുഞ്ഞിന്റെ ശരീരത്തിലെ മുറിവുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
അപൂര്‍വ്വമായി വരുന്ന ലോക്കലൈസ്ഡ് പുര്‍പുര മൂലം ചര്‍മത്തിന്റെ നിറം ചുവക്കുന്നതാണ് കുഞ്ഞിന്റെ ശരീരത്തിലെ പാടുകള്‍ക്ക് കാരണം എന്നാണ് ഫിലിപ്പീന്‌സിലെ മൈക്രോബയോളജിക്കല്‍ വിദഗ്ദന്‍ മെറിലിന്‍ ഡിക്രൂസിന്റെ അഭിപ്രായം. ഒരു നവജാതശിശുവിന് ഇത്തരത്തില്‍ സംഭവിക്കുന്നത് ഇത് ആദ്യമാണ്. അതിന്റെ കാരണങ്ങളന്വേഷിച്ച് നിരവധി ടെസ്റ്റുകള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുറിവുകള്‍ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാനാവാത്ത വിധമുള്ളതാണ്.
പതിനയ്യായിരത്തിലേറെ പേരാണ് പഞ്ചക്ഷതങ്ങളുള്ള അത്ഭുത ശിശുവിനെ കാണാനായി ആശുപത്രിയിലെത്തുന്നത്.
Leave a Reply