Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: മേജർ രവിക്കെതിരെ പിക്കറ്റ് 43യുടെ നിര്‍മാതാവ് ഒ.ജി. സുനില്‍ രംഗത്ത്.മേജര്‍ രവി സംവിധാനം ചെയ്ത് ഒ.ജി. സുനില്‍ നിർമ്മിച്ച ചിത്രം പിക്കറ്റ് 43 വന്‍ സാമ്പത്തികനഷ്ടം വരുത്തിയെന്നാണാരോപണം. കരാറില്‍ പറഞ്ഞിരുന്നതിലും 70 ലക്ഷം രൂപ അധികം ചെലവാക്കേണ്ടി വന്നതായും, പബ്ലിസിറ്റിക്ക് വേണ്ടി വേറെയും പണം ചെലവാക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നു. നാലു കോടി രൂപയ്ക്കു പൂര്‍ത്തിയാക്കാമെന്ന കരാറിലാണ് പിക്കറ്റ് 43 യുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ 4.7 കോടി രൂപയ്ക്കാണ് സിനിമ പൂര്‍ത്തിയായത്. ചിത്രം തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടാതിരുന്നതും വലിയ തിരിച്ചടിയായി. സുനിലിന്റെ പരാതി പരിശോധിക്കാനും ചര്‍ച്ചചെയ്യുന്നതിനുമായി ഈമാസം തന്നെ യോഗം ചേരുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രഞ്ജിത് രജപുത്ര അറിയിച്ചിട്ടുണ്ട്. നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്ടം വരുത്തിവയ്ക്കുന്ന ഇത്തരം സംവിധായകരോട് നിസഹകരണം പുലര്‍ത്തുന്ന കാര്യം അസോസിയേഷന്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഫിലിം ബ്രീവറി എന്ന സിനിമാ കമ്പനിയുടെ രണ്ടാമത്തെ ചിത്രമാണ് പിക്കറ്റ് 43.
Leave a Reply