Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗന്ദര്യം കൊണ്ട് നേരിൽ കണ്ട മെറിന്‍ ജോസഫ് ഐപിഎസിന് മനസില്‍ ഒരു മോഹം.. ഒപ്പം നിന്ന് ഫോട്ടോയെടുത്താലോ? സമീപത്തുണ്ടായിരുന്ന എം.എല്‍.എ ഹൈബി ഈഡന്‍ മെറിന് ഫോട്ടോ എടുത്ത് നല്‍കി. താരത്തിനൊപ്പമുള്ള ചിത്രം കിട്ടിയതോടെ ഒട്ടും വൈകിയില്ല വേദിയില്‍ വച്ച് തന്നെ മെറിന്‍ അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ”വിത്ത് നിവിന്‍ പോളി കറണ്ട് സെന്‍സേഷന്‍ ഇന്‍ കേരള” എന്ന അടിക്കുറിപ്പോടെ മെറിന്‍ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു.ഒട്ടേറെ പേരുടെ ലൈക്കും ഫോട്ടോയ്ക്ക് ലഭിച്ചിട്ടുണ്ട്.പക്ഷെ കാര്യങ്ങള്‍ പെട്ടെന്നാണ് മാറി മറിഞ്ഞത്. എംഎല്‍എയെ ഫോട്ടോഗ്രാഫറാക്കിയതിന് മെറിന്‍ ജോസഫിനെ തേടിയെത്തിയത് ഉന്നത ഉദ്യോഗസ്ഥന്റെ ശകാരവാക്കുകളായിരുന്നു.എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഞായറാഴ്ച രാവിലെ ഒരു അവാര്‍ഡ് ദാന ചടങ്ങിനെത്തിയതായിരുന്നു നിവിനും മെറിന്‍ ജോസഫും. ഐപിഎസ് ട്രെയിനിങ്ങിനിടെ തന്നെ കൊച്ചിയില്‍ പോലീസ് കമ്മീഷണറായി ചാര്‍ജെടുക്കുന്ന സുന്ദരിയെന്ന പേരില്‍ മെറിന്‍ നേരത്തെ വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു.
–
–
Leave a Reply