Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : നടൻ മോഹന്‍ലാലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.എറണാകുളം സ്വദേശിയായ പൗലോസ് എന്നയാളാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.ലൈസൻസില്ലാതെ ആനക്കൊമ്പ് സൂക്ഷിച്ച കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. പുനരന്വേഷണം സി ബി ഐ നടത്തണമെന്നാണ് ആവശ്യം. 2012 ജൂണില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലായിരുന്നു മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും ലൈസന്‍സില്ലാതെ സൂക്ഷിച്ച ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്.റെയ്ഡില്‍ നാല് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. ലൈസന്‍സില്ലാതെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് നിയമം. എന്നാല്‍ മോഹലാലിന്റെ കാര്യത്തില്‍ ഈ നിയമം പാലിക്കപ്പെട്ടിട്ടില്ല എന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു.കേസന്വേഷിച്ച തൃക്കാക്കര അസിസ്റ്റന്റ് കമ്മീണര്‍ ബിജോ അലക്‌സാണ്ടറും മലയാറ്റൂര്‍ ഡി എഫ് ഒയും മോഹലാലിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.
Leave a Reply