Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:52 am

Menu

Published on November 20, 2015 at 11:05 am

‘പ്ലിംഗ്’ കാരണമാണ് ശരീരം വില്‍ക്കേണ്ടിവന്നതെന്ന് രശ്മി

pling-movie-manoj-k-sreedhar-against-reshmi-s-stand

തിരുവനന്തപുരം: രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യാനിരുന്ന പ്ലിംഗ് എന്ന സിനിമ ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകളാണ് തന്നെ ശരീരം വില്‍ക്കുന്നതിലേയ്ക്ക നയിച്ചതെന്ന് രശ്മി പോലീസിനോട് പറഞ്ഞുവെന്ന് വാര്‍ത്ത.എന്നാൽ രഹ്ന ഫാത്തിമയും മനോജ് കെ ശ്രീധറും ചേര്‍ന്നാണ് ‘പ്ലിംഗ്’ എന്ന സിനിമ നിര്‍മിയ്ക്കാനിരുന്നത്. നഷ്ടം വന്നത് തങ്ങള്‍ക്ക് മാത്രമാണെന്ന് മനോജ് പറയുന്നത്.

സദാചാര പോലീസിങ്ങിനും മതരാഷ്ട്രീയത്തിനും എതിരെ ഒരു സിനിമ എന്ന രീതിയില്‍ ആണ് മനോജും രഹ്നയും ചേര്‍ന്ന് പ്ലിംഗ് ചെയ്യാൻ പദ്ധതിയിട്ടിരുന്നത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തിയ രാഹുല്‍ പശുപാലനെ ഈ സംരഭത്തില്‍ കൂട്ടുകയായിരുന്നു.85 ലക്ഷം രൂപ ബജറ്റ് ഇട്ടാണ് സിനിമയുടെ പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ പിന്നീട് രാഹുല്‍ ഇത് ഒന്നര കോടി ആക്കണം എന്ന് ആവശ്യപ്പെട്ടുവെന്നാണ് മനോജ് പറയുന്നത്.

രശ്മി തന്നെ സിനിമയ്ക്ക് തിരക്കഥയെഴുതും എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് രാഹുല്‍ തന്നെയാണ് ഇത് ചെയ്തത്. രശ്മിയുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പോലും പോസ്റ്റ് ചെയ്യുന്നത് രാഹുലാണെന്നും മനോജ് പറഞ്ഞു.അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന് പറഞ്ഞിരുന്ന രാഹുല്‍ പശുപാലന് സിനിമയുമായി വലിയ ബന്ധമൊന്നും ഇല്ലെന്ന് പിന്നീടാണ് മനസ്സിലായത്. ഇതോടെ രാഹുലിനെ സിനിമയിൽ നിന്നും ഒഴിവാക്കിയിരുന്നു.

‘എരൂം പുളിം’ എന്ന റസ്റ്റോറന്റ് ശൃംഘല നടത്തുന്ന ആളാണ് മനോജ്. ആ പേര് തന്നെയാണ് സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയ്ക്കും നല്‍കിയത്. ഇതില്‍ രാഹുല്‍ പശുപാലന് സൗജന്യമായി ഷെയറും നല്‍കി.
സംവിധായകന്‍ എന്ന രീതിയില്‍ തനിയ്ക്ക് പണം തരേണ്ടെന്നാണ് രാഹുല്‍ ഇതിന് ന്യായം പറഞ്ഞത്. സിനിമയെ കുറിച്ച് വലിയ ധാരണകളില്ലാതിരുന്ന മനോജും രഹ്നയും ഇത് സമ്മതിയ്ക്കുകയും ചെയ്തു.

രാഹുല്‍ പശുപാലനും രശ്മിയും കൊച്ചിയില്‍ താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ മൂന്ന് മാസത്തെ വാടക കൊടുത്തത് തങ്ങളാണെന്ന് മനോജ് പറയുന്നു. ആ ഫ്‌ലാറ്റിലേയ്ക്ക് ഫര്‍ണീച്ചറുകള്‍ വാങ്ങി നല്‍കി. രാഹുല്‍ ഉപയോഗിയ്ക്കുന്ന ഫോണ്‍ പോലും തന്റെ പണം കൊണ്ട് വാങ്ങിയതാണന്ന് മനോജ് പറയുന്നു.കാറ് വാങ്ങാന്‍ പോലും സംവിധായകന്‍ എന്ന നിലയ്ക്ക് യാത്ര ചെയ്യാന്‍ മെച്ചപ്പെട്ട കാര്‍ വേണം എന്നായിരുന്നു രാഹുലിന്റെ മറ്റൊരു ആവശ്യം. ഇതിനുള്ള പണം നല്‍കിയതും തങ്ങളാണെന്ന് മനോജ് പറഞ്ഞു

‘പ്ലിംഗ്’ എന്ന സിനിമയുടെ ഭാഗമായി തങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയോളം നഷ്ടം വന്നിട്ടുണ്ട്. രാഹുലിനോ രശ്മിയ്‌ക്കോ ഒരു സാമ്പത്തിക ബാധ്യതയും അതിന്റെ പേരില്‍ ഉണ്ടായിട്ടില്ലെന്നും മനോജ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News