Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:24 pm

Menu

Published on July 17, 2013 at 10:42 am

മന്‍മോഹന്‍സിങ്ങിൻറെ അധ്യക്ഷതയില്‍ നടന്ന യോഗം പ്രത്യക്ഷ വിദേശ നിക്ഷേപം ഉദാരമാക്കി

pm-manmohan-singh-clears-raft-of-fdi-proposals-but-falls-short-of-expectations

ന്യൂദല്‍ഹി: പ്രതിരോധം, ഇന്‍ഷുറന്‍സ്, ടെലികോം, പ്ളാന്റേഷന്‍ തുടങ്ങി 12 മേഖലകളില്‍ കൂടുതല്‍ പ്രത്യക്ഷ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വഴിതുറന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിൻറെ അധ്യക്ഷതയില്‍ നടന്ന മുതിര്‍ന്ന 11 മന്ത്രിമാരുടെ യോഗമാണ് എഫ്.ഡി.ഐ വിപുലപ്പെടുത്താന്‍ അനുമതി നല്‍കിയത്.സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമാണ് തീരുമാനമെന്ന് യോഗ ശേഷം വാണിജ്യമന്ത്രി ആനന്ദ് ശര്‍മ വിശദീകരിച്ചു.രണ്ടുവിധത്തിലാണ് പ്രത്യക്ഷ വിദേശ നിക്ഷേപം രാജ്യത്തേക്ക് എത്തുന്നത്. ഓരോ ഘട്ടത്തിലും കേന്ദ്രസര്‍ക്കാറിൻറെ അനുമതി തേടാതെ തന്നെ വിദേശത്തുനിന്ന് മുതല്‍മുടക്ക് സ്വീകരിക്കാന്‍ കമ്പനികളെ അനുവദിക്കുന്ന സ്വാഭാവിക മാര്‍ഗമാണ് ഒന്ന്. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിൻറെ അനുമതിയോടെ എഫ്.ഡി.ഐ സ്വീകരിക്കാന്‍ അനുവദിക്കുന്നതാണ് രണ്ടാമത്തെ രീതി. ഇതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാണ് ഒമ്പത് മേഖലകളില്‍ കൂടുതല്‍ എഫ്.ഡി.ഐ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കിയത്.പ്രതിരോധ സാമഗ്രികള്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ എഫ്.ഡി.ഐ 26 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. നൂറുശതമാനം സ്വകാര്യ നിക്ഷേപവും അനുവദിക്കും. ഇന്‍ഷുറന്‍സ് രംഗത്ത് എഫ്.ഡി.ഐ ഉയര്‍ത്തുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിര്‍പ്പുണ്ട്. ഇതു കണക്കിലെടുക്കാതെ മുന്നോട്ടുപോകാനാണ് യോഗം തീരുമാനിച്ചത്. ഊര്‍ജ വിനിമയ, ഓഹരി വിപണി നിക്ഷേപങ്ങളിലും ഈ രീതി അവലംബിക്കും. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികള്‍ക്ക് 74 ശതമാനം വരെ പ്രത്യേകാനുമതി കൂടാതെ നിക്ഷേപം സ്വീകരിക്കാം.

Loading...

Leave a Reply

Your email address will not be published.

More News