Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടും. അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ച്ച തിങ്കളാഴ്ചയാണ്. യു.എൻ പൊതുസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ അഭിസംബോധന ചെയ്യും. യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍, പൗരപ്രമുഖര്‍. വന്‍കിട കമ്പനി ഉടമകള്‍ എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തും. അമേരിക്കയുമായുള്ള പ്രതിരോധ കരാറുകൾ ,ആണവ കരാറിൻറെ ഭാവി,തുടങ്ങിയ വിഷയങ്ങളെല്ലാം ചർച്ച ചെയ്യും.വിദേശകാര്യ മന്ത്രി,സുഷമ സ്വരാജ് കഴിഞ്ഞ ദിവസം തന്നെ അമേരിക്കയിലെത്തിച്ചേർന്നിട്ടുണ്ട്. മോദിക്കൊപ്പം സുഷമ സ്വരാജും ചർച്ചകളിൽ പങ്കെടുക്കും.സെപ്റ്റംബർ 11 ന് ലിങ്കണ്‍ മെമ്മോറിയൽ,മാർട്ടിൻ ലൂഥർകിങ്,ന്യൂയോർക്കിലെ ഗാന്ധി പ്രതിമ എന്നീ സ്ഥലങ്ങളിൽ മോദി പുഷ്പാർച്ചന നടത്തും.
Leave a Reply