Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട് : സിനിമാ താരം ബാബുരാജിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ് . വിദേശ വ്യവസായിയെ പറ്റിച്ചു 50 ലക്ഷം രൂപ തട്ടിച്ചു എന്നതാണ് കേസ് .2011 നവംബറിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. വിദേശ വ്യവസായി ആയ മോയിതീന്‍ കുട്ടി ആണ് പരാതിക്കാരന്‍ . ദേശ വ്യവസായി ആയ മോയിതീന്‍ കുട്ടി ആണ് പരാതിക്കാരന്‍ . ബാബുരാജിന്റെ സുഹൃത്തായ നൌഷാദിനു നെടുമ്പാശേരിയില്‍ ഒരേക്കര്‍ സ്ഥലമുണ്ടെന്നും അത് മോയിതീന്‍ കുട്ടിയുടെ പേരില്‍ രെജിസ്റ്റ൪ ചെയ്യാമെന്ന പേരില്‍ അയാളില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങുകയായിരുന്നു . എന്നാല്‍ അതിനുശേഷം സ്ഥലത്തിന്റെ കാര്യം തിരക്കിയ സമയം ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തി എന്നാണ് കേസ് .ഈ തട്ടിപ്പിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി പോലീസാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്. തുടർന്നുള്ള അന്യേഷണത്തിൽ സ്ഥലം മറ്റൊരു വ്യക്തിയുടെതാണെന്ന് കണ്ടെത്തുകയുമായിരുന്നു .
Leave a Reply