Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഹെല്‍മെറ്റ് വക്കാതെ ബൈക്ക്റാലി നടത്തിയ നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ പെറ്റി കേസ്.ദുല്‍ഖറിൻറെ പുതിയ ചിത്രമായ “നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി”യുടെ ഓഡിയോ സിഡി പ്രകാശനച്ചടങ്ങിനെത്തിയ ദുല്‍ഖര്‍ ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിനാണ് ട്രാഫിക് പൊലീസ് കേസെടുത്തത്. നൂറിലധികം ബൈക്ക് യാത്രികര്‍ പങ്കെടുത്ത റാലിയാണ് ദുല്‍ഖര്‍ നയിച്ചത്. കേരളത്തില്‍നിന്ന് നാഗാലാന്‍ഡിലേക്ക് രണ്ട് സുഹൃത്തുക്കള്‍ നടത്തുന്ന ബുള്ളറ്റ്യാത്ര ഇതിവൃത്തമാക്കിയുള്ളതാണ് സിനിമ. ഏറ്റവും മുന്നിലായി സഹതാരം സണ്ണി വെയ്നിനും ബാലതാരം അനഘയ്ക്കുമൊപ്പം ബൈക്ക് ഓടിച്ച ദുല്‍ഖര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഐഎംഎ ഹാളില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ ഓഡിയോ സിഡി അമല്‍ നീരജിനു കൈമാറി ദുല്‍ഖര്‍ പ്രകാശനംചെയ്തു. സമീര്‍ താഹിറാണ് ചിത്രത്തിന്റെ സംവിധായകന്‍.
Leave a Reply