Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബുലന്ദ്നഗര്‍ : വിരമിച്ച മുന്‍ പോലിസ് സബ് ഇന്‍സ്പെക്ടറെ കടിച്ച തെരുവ് നായക്കെതിരെ ഇൻസ്പെക്ടർ ഗുലോവ്ത്തി പോലിസ് സ്റ്റേഷനില്‍ പരാതി നല്കി.തുടർന്ന് നായയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റെർ ചെയ്തു. പോലിസ് സബ് ഇന്‍സ്പെക്ടറായ വിജയ് സിംഗിനെയാണ് തെരുവുനായ ആക്രമിച്ചത്.ഇയാൾ നടക്കാൻ പോയ സമയത്തായിരുന്നു ആക്രമണം നടന്നത്.മനുഷ്യന്റെ ജീവന് ആപത്തുണ്ടാകുന്ന തരത്തിൽ വളർത്തു മൃഗങ്ങളിൽ നിന്നും ആക്രമണമുണ്ടായാൽ അതിന്റെ ഉടമസ്ഥനെതിരെ കുറ്റം ചുമത്താവുന്നതാണ്. ശിക്ഷയായി ആറുമാസം തടവും 1000രൂപ പിഴയും ഉടമസ്ഥന് ലഭിക്കുന്നതായിരിക്കും. എന്നാൽ ഇവിടെ പോലീസ് ഇൻസ്പെക്ടറെ കടിച്ചിരിക്കുന്നത് തെരുവ് നായ ആയതിനാൽ ആരെ ശിക്ഷിക്കും എന്ന സംശയത്തിലാണ് പോലീസുകാർ. എന്തായാലും പോലീസ് കേസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply