Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായർക്ക് കത്തുകളെത്തിക്കുന്ന പോസ്റ്റ്‌മാനെ സി.ഐ ഭീഷണിപ്പെടുത്തി.കഴിഞ്ഞയാഴ്ച തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ഓഫീസില്‍ നിന്നും സരിതയുടെ ചെങ്ങന്നൂരിലെ വീട്ടിലേക്ക് രജിസ്‌ട്രേഡ് കത്തുവന്നിരുന്നു. സരിതയുടെ ചെങ്ങന്നൂരിലെ വീട് അടഞ്ഞുകിടക്കുന്നത് കണ്ട് അവിടെ ആരുമില്ലെന്ന് സ്ഥിരീകരിച്ച പോസ്റ്റ്മാൻ കെ.വി.രാജൻ അന്ന് തന്നെ അയച്ച വിലാസത്തിലേക്ക് കത്ത് മടക്കി അയച്ചു.അടുത്ത ദിവസം പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ എഫ് ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തില്‍ മഫ്തിയില്‍ സ്വകാര്യ വാഹനത്തിലെത്തിയ അഞ്ചംഗ പൊലീസ് സംഘം സരിതയ്ക്ക് വരുന്ന കത്തുകളുടെ കത്തുകളുടെ വിലാസവും രജിസ്റ്ററും പരിശോധിച്ചു.പിന്നീട് പോസ്റ്റ്മാൻറെ ചിത്രം മൊബൈലിൽ പകർത്തിയ ശേഷം സരിതയ്ക്ക് വരുന്ന കത്തുകൾ അവൾക്ക് കൊടുത്താൽ നിന്നെ ഞാൻ കൈകാര്യം ചെയ്യുമെന്ന്’ സിഐ ഭീഷണിപ്പെടുത്തിയതായി പോസ്റ്റ്മാൻ പറഞ്ഞു.സംഭവത്തെ തുടർന്ന് പോസ്റ്റുമാസ്റ്റര്‍ക്കും, ചെങ്ങന്നൂര്‍ പൊലീസിലും രാജന്‍ പരാതി നൽകി.മു ഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ന്വേഷണസംഘത്തിൽ ഉള്‍പ്പെടാത്ത പാമ്പാടി പൊലീസ് നടത്തിയ അന്വേഷണം ദുരൂഹതകളുയർത്തുകയാണ്.
Leave a Reply