Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : തിരുവനന്തപുരത്ത് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഡ്യൂട്ടിക്ക് നിന്ന പോലീസുകാരൻറെ തോക്കില്‍ നിന്ന് വെടിപൊട്ടി. എസ്.എ.പി.ക്യാമ്പിലെ പോലീസുകാരനായ വൈശാഖിൻറെ കൈയ്യിലുണ്ടായിരുന്ന തോക്കാണ് അബദ്ധത്തിൽ പൊട്ടിയത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഗ്രൗണ്ടിലേക്ക് വെടിപൊട്ടിയതുകൊണ്ടാണ് അപകടം ഒഴിവായത്.സംഭവം നടന്ന സമയത്ത് കളക്ടര്‍ ബിജു പ്രഭാകര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ ക്യാമ്പസില്‍ ഉണ്ടായിരുന്നു. വൈശാഖിനെതിരെ ഡിപ്പാര്‍ട്ടുമെൻറല്‍ അന്വേഷണത്തിന് എസ്.എ.പി കമാന്‍ഡൻറ് പി.കെ. ഗുപ്ത ഉത്തരവിട്ടിട്ടുണ്ട്.
Leave a Reply