Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 3:22 pm

Menu

Published on June 6, 2018 at 1:32 pm

മഫ്തിയിലെത്തി യുവാവിനെ മര്‍ദ്ദിച്ചു, പോലീസ് വീണ്ടും പ്രതിക്കൂട്ടില്‍!!

policemen-allegedly-beat-up-youth-in-kochi

ആലുവ: എറണാകുളം എടത്തലയിൽ മഫ്തിയിലെത്തി യുവാവിനെ മർദിച്ച സംഭവത്തിൽ നാലു പൊലീസുകാർക്കെതിരെ കേസെടുത്തു. ഇവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ഇന്നലെ രാത്രിയിലാണു രണ്ടുമാസത്തെ അവധിക്കു നാട്ടിലെത്തിയ പ്രവാസി യുവാവിനെ പൊലീസ് മർദിച്ചത്. സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സംഭവം അന്വേഷിക്കും.

മർദനത്തിൽ പരുക്കേറ്റ കുഞ്ചാട്ടുകര മരുത്തുംകടി ഉസ്മാന്റെ കവിളെല്ലിനു പൊട്ടലുണ്ട്. ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോകർമാർ അറിയിച്ചു. ഉസ്മാന്റെ ദേഹത്തു പലയിടത്തും മർദനത്തിന്റെ ക്ഷതമേറ്റ പാടുകളുണ്ട്. ജില്ലാ ആശുപത്രിയിൽനിന്നു പിന്നീടു വിദഗ്ധ ചികിൽസയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വൈകിട്ട് അഞ്ചരയോടെ കുഞ്ചാട്ടുകര കവലയ്ക്കു സമീപത്തുനിന്നാണു സ്വകാര്യ കാറിൽ മഫ്തിയിൽ എത്തിയ പൊലീസ് സംഘം ഉസ്മാനെ പിടികൂടിയത്. എടത്തല എസ്ഐ ജി. അരുണിന്റേതാണു കാർ. എന്നാൽ എസ്ഐ കാറിൽ ഉണ്ടായിരുന്നില്ല.

സംഭവത്തെ കുറിച്ചു നാട്ടുകാർ പറയുന്നതിങ്ങനെ: നോമ്പുതുറയ്ക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ വീട്ടിലേക്കു പോവുകയായിരുന്നു ഉസ്മാനെ അമിത വേഗത്തിലെത്തിയ സ്വകാര്യ കാർ ഉസ്മാനെ ഇടിച്ചിട്ടു. റോഡിൽ വീണ ഉസ്മാൻ എഴുന്നേറ്റു കാറിലുണ്ടായിരുന്നവരോടു തട്ടിക്കയറി. ഒറ്റനോട്ടത്തിൽ കാറിലുള്ളവരെ ക്വട്ടേഷൻ സംഘമാണെന്നാണു തെറ്റിദ്ധരിച്ചു. കാറിലുള്ളവർ പുറത്തിറങ്ങി ഉസ്മാനെ റോഡിലിട്ടു തല്ലിച്ചതയ്ക്കുകയായിരുന്നു. തുടർന്നു കാറിലേക്കു വലിച്ചുകയറ്റി കൊണ്ടുപോവുകയും ചെയ്തു.

ഉസ്മാനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയെന്നു പരാതിപ്പെടാനായി ആളുകൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണു കാർ എസ്ഐയുടേതാണെന്നും അകത്തുണ്ടായിരുന്നവർ പൊലീസുകാരാണെന്നും അറിഞ്ഞത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നേരെ പൊലീസ് ഭീഷണി മുഴക്കി അസഭ്യവർഷം നടത്തി. അൻവർ സാദത്ത് എംഎൽഎ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെ തുടർന്നു ഡിവൈഎസ്പി കെ.ബി. പ്രഫുല്ലചന്ദ്രൻ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷമാണ് ഉസ്മാനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

അതേസമയം, മുതിരക്കാട്ടുമുകളിൽനിന്നു പോക്സോ കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുത്തു കാറിൽ വരികയായിരുന്നു പൊലീസുകാരായ അഫ്സൽ, ജലീൽ, പുഷ്പരാജ് എന്നിവരെന്നു പൊലീസ് പറഞ്ഞു. ഉസ്മാൻ ഓടിച്ചിരുന്ന ബൈക്കും കാറും തമ്മിൽ ഉരസിയതിനെത്തുടർന്നു ബൈക്ക് റോഡിനു കുറുകെയിട്ടു കാർ തടയുകയും സിപിഒ അഫ്സലിനെ മർദിക്കുകയും ചെയ്തതായി പൊലീസ് ആരോപിക്കുന്നു. പൊലീസുകാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സിപിഒ അഫ്സലിനെ മർദിച്ചതിനും ഉസ്മാനെ പ്രതിയാക്കി കേസെടുത്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News