Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 12, 2026 2:55 pm

Menu

Published on January 2, 2016 at 12:53 pm

‘ഞാന്‍ വെറും മാറിടമല്ല’; പൂജാ ബേഡിയുടെ മകള്‍

pooja-bedi-s-daughter-aalia-ebrahim-says-i-am-more-than-my-breasts

ദില്ലി:സെലിബ്രിറ്റികൾ ഇന്ന് സോഷ്യല്‍ മീഡിയകളുടെയും മറ്റും കടുത്ത ആക്ഷേപങ്ങള്‍ക്ക് ഇരയാകുന്നത് പതിവായിരിക്കുകയാണ്. എന്നാല്‍, ഇത്തരം ആക്ഷേപങ്ങൾ തങ്ങളെ ഒട്ടും ബാധിക്കില്ലെന്ന മട്ടില്‍ ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടികൊടുക്കുന്നവരാണ് തങ്ങളെന്ന് പെണ്‍കുട്ടികള്‍ തെളിയിക്കുന്നുമുണ്ട്. ഈ കൂട്ടത്തല്‍ ഏറ്റവും ഒടുവില്‍ രംഗത്തെത്തിയത് ബോളിവുഡ് സുന്ദരി പൂജാ ബേഡിയുടെ മകള്‍ ആലിയ ഇബ്രാഹിം ആണ്. തനിക്കെതിരെ ആധിക്ഷേപം ഉയര്‍ത്തിയവരുടെ വായടപ്പിക്കുന്ന മറുപടിയാണ് ആലിയ നല്‍കിയത്.

ആലിയയെ കുറിച്ചുള്ള ഒരു ഫോട്ടോ സ്റ്റോറി അടുത്തിടെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ ചുവടെ പ്രത്യക്ഷപ്പെട്ട കമന്റുകളാണ് ആലിയയെ പ്രകോപിപ്പിച്ചത്. തന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ആലിയ പറയുന്നത് ഇങ്ങനെയാണ്. മിസ് മാലിനി ചെയ്ത ഫോട്ടോ സ്‌റ്റോറി വളരെ നന്നായിരുന്നു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട സ്റ്റോറികളില്‍ ഒന്നായിരുന്നു അത്. എന്നാല്‍, അവയുടെ ചുവടെ വന്ന കമന്റുകള്‍ തന്നെ ഞെട്ടിച്ചുകളഞ്ഞു. തന്റെ വസ്ത്രധാരണത്തെ സൂചിപ്പിച്ചുകൊണ്ട് അങ്ങേയറ്റം അധിക്ഷേപകരമായിരുന്നു അവ. സാധാരണ ഗതിയില്‍ ഇത്തരം നെഗറ്റീവ് കമന്റുകളെ താന്‍ അവഗണിക്കുകയാണ് പതിവ്. എന്നാല്‍, ഇവയെ അങ്ങിനെ വെറുതെവിടാന്‍ തോന്നിയില്ല. തന്റെ ശരീര ഭാഗങ്ങള്‍ കാണുന്നു എന്നാണ് ചിലരുടെ കമന്റ്. മാറിട വിടവുകള്‍ കാണുന്നുണ്ടെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ക്ക് എന്തെങ്കിലും തരുന്നു എന്നല്ല. ഞാന്‍ വെറും മാറിടങ്ങളല്ല ഇത്തരം കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News