Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 1:25 pm

Menu

Published on December 9, 2014 at 11:36 am

സിനിമാലോകത്തെ വിവാഹമോചന പട്ടികയിലേക്ക് ഒരു പേര് കൂടി !

pooja-bhatt-divorces-husband-manish-makhija

സിനിമാലോകത്തിൻറെ വിവാഹമോചന പട്ടികയിലേക്ക് ഒരാൾ കൂടി വരുന്നു. സിനിമാരംഗത്ത് വിവാഹമോചനങ്ങൾ കൂടുതലുണ്ടെന്നു കരുതാൻ ന്യായമില്ലെങ്കിലും, ആ രംഗത്തെ പ്രഗത്ഭരുടെ വിവാഹമോചനം വളരെയധികം ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്. മുകേഷും സരിതയും, ഉർവ്വശിയും മനോജ് കെ ജയനും, മമതയും പ്രെഗിത്തും, കാവ്യാ മാധവനും നിശാൽ ചന്ദ്രയും, ജ്യോതിർമയിയും നിശാന്തും, രേവതിയും സുരേഷ് മേനോനും ,ഋത്വിക് റോഷനും സൂസനും,കരിഷ്മ കപൂറും സഞ്ജയ്‌ കപൂറും – ഇവരെല്ലാം വേർപിരിഞ്ഞ ജോടികളാണ്. ഇവരിൽ പലരുടേയും വേർപിരിയലുകൾ വലുതായ ജനശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡിലെ സെക്സ് ബോംബ്‌ എന്നറിയപ്പെട്ടിരുന്ന പൂജാഭട്ടും വിവാഹമോചിതയാകുന്നു. പതിനൊന്ന് വര്‍ഷം നീണ്ടു നിന്ന മനോഹരമായ ദാമ്പത്യ ജീവിതത്തിനു ഒടുവിലാണ് മനീഷ് മുഖർജിയും പൂജാഭട്ടും വിവാഹമോചിതരാകുന്നത്.പൂജ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വി.ജെയായ മനീഷിനെ പാപ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പൂജാഭട്ട് പരിചയപ്പെടുന്നത്. പിന്നീട് 2003 ൽ ഗോവയിൽ വെച്ച് ഇവരുടെ വിവാഹം നടന്നു. വിവാഹത്തിനു ശേഷം പൂജാഭട്ട് സിനിമാലോകത്തോട് വിടപറയുകയായിരുന്നു. പ്രശസ്ത സംവിധയാകനും ,തിരക്കഥാകൃത്തും ,നിർമ്മാതാവുമായ മഹേഷ്‌ ഭട്ടിൻറെ മകളായ പൂജാഭട്ട് ഒരു സംവിധായകയും, നിര്‍മ്മാതാവും കൂടിയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News