Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയില്‍ റോള്‍ തരുമെന്ന് വാഗ്ദാനം ചെയ്ത് ബോളിവുഡ് നടിയുടെ ഭര്‍ത്താവും ബന്ധുവും ചേർന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി നടി പൂജ മിശ്ര.നടി ഇഷ കോപ്പികറിന്റെ ഭര്‍ത്താവ് രോഹിത് നാരംഗ്,ബന്ധുവായ രാഹുല്‍ നാരംഗ് എന്നിവര്‍ ചേര്‍ന്ന് കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. ഇതുസംബന്ധിച്ച് പൂജ മിശ്ര പൂനാ പോലീസില്‍ പരാതി നല്‍കി. പൂനെയിലെ മുന്ദവാ പൊലീസ് സ്റ്റേഷനിലാണ് പൂജ മിശ്ര പരാതി നല്‍കിയത്.2009ല്‍ ഇരുവരും ചേര്‍ന്ന് തന്നെ ഏറെ കാലം ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തതായി നടി പറയുന്നു. ഇരുവരും ചേര്‍ന്ന് തന്നെ ഹിപ്നോട്ടെസ് ചെയ്യുകയും തന്റെ ഫോണും സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും ഹാക്ക് ചെയ്യുകയും തന്നെ നിരീക്ഷിക്കാന്‍ ആളുകളെ ഏര്‍പ്പാടാക്കുകയും ചെയ്തതായി പരാതിയില്‍ നടി വ്യക്തമാക്കുന്നു. ഇരുവരും ചേര്‍ന്ന് തന്നെ കൊല ചെയ്യാന്‍ ശ്രമിക്കുകയാണെന്നും നടി പരാതിയില്‍ പറഞ്ഞു. നേരത്തെയുണ്ടായിരുന്ന പ്രശ്നങ്ങള്‍ ഒത്തു തീര്‍ത്തതിനു ശേഷമാണ് കഴിഞ്ഞ മാസം വീണ്ടുമ പീഡന ശ്രമം നടന്നതെന്ന് നടി പരാതിയില്‍ പറയുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത ശേഷം ഇരുവരും ചേര്‍ന്ന് കാറില്‍ പൂനയിലേക്ക് കൊണ്ടുപോവുകയും വഴിയില്‍ ആളൊഴിഞ്ഞ ഒരിടത്ത് വെച്ച് പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി. എങ്ങനെയോ രക്ഷപ്പെട്ട താന്‍ മുംബൈയില്‍ എത്തിയതിനു ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു എന്നും നടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ പൊലീസ് കുറ്റപത്രം രജിസ്റ്റര്‍ ചെയ്തു. മിഡ് ഡേ പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബോളിവുഡില്‍ ഐറ്റം ഡാന്‍സുകാരിയായ പൂജ ബിഗ്‌ബോസിലൂടെയാണ് പ്രശസ്തയായത്.
Leave a Reply