Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:58 pm

Menu

Published on March 15, 2018 at 4:49 pm

“എന്തൊരഴക്, എന്തൊരു ഭംഗി , എന്തൊരഴകാണീ സിനിമക്ക് “

poomaram-malayalam-movie-review

“ഞാനും ഞാനുമെന്റാളും ആ നാല്പത് പേരും… പൂമരം കൊണ്ട് കപ്പലുണ്ടാക്കി ”

ആദ്യ ഗാനം മുതലും , കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമെന്ന രീതിയിലും ആക്ഷൻ ഹീറോ ബിജുവിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിലുമെല്ലാം പൂമരം ജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഒരു പടത്തിനു കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ പ്രൊമോഷൻ അതിന്റെ റിലീസ് ഡേറ്റ് മാറ്റി വെക്കുക എന്നാണ്. പല കാരണങ്ങൾ കൊണ്ട് ആകട്ടെ, പുലിമുരുഗൻ ആയാലും ചാർളി ആയാലും ഇപ്പൊ പൂമരവും അങ്ങനെ നീണ്ടു പോയത് കൊണ്ട് ഹൈപ് കൂടിയവ ആണ്. ട്രോൾ ചെയ്ത് പടത്തെ കൂടുതൽ പേരിലേക്ക് എത്തിച്ച ട്രോളന്മാർക്ക് താങ്ക്സ് കാർഡിൽ നന്ദി പ്രതീക്ഷിച്ച പോലെ വന്നു .

രണ്ടു മൂന്ന് പാട്ട് കണ്ടു, കേട്ടു എന്നല്ലാതെ ഇതെന്ത് പടം എങ്ങനത്തെ പടം ആണ് എന്ന് ആർക്കും അറിയില്ലായിരുന്നു, അതും ഒരു ഹൈപ് ഫാക്ടർ ആയിരുന്നു എന്നതാണ് സത്യം.

കോളേജ് , പാർട്ടി , കാമ്പസ് ലൈഫ് എന്നിവയാണ് കൂടുതൽ പേരും ഇറങ്ങിയ രണ്ടു പാട്ടിന്റെ വിഷ്വൽസിൽ നിന്ന് ഊഹിച്ചു എടുക്കുക.

ക്ലാസ് കട്ട് അടിക്കൽ, വെള്ളമടി, അടി, പിടി , പ്രേമം , പാർട്ടി, രാഷ്ട്രീയം , ടീച്ചേർമാരെ ചീത്ത വിളിക്കൽ, ഹീറോയിസം തുടങ്ങിയ കാമ്പസ് ലൈഫിന്റെ ഒരു മറുവശം ഉണ്ട്. The Other side of the Coin . കല.

മൊത്തത്തിൽ പൂമരത്തെ ആ രണ്ടക്ഷരം കൊണ്ട് വിശേഷിപ്പിക്കാം. ‘കല’

വരികൾ എന്നും പറഞ്ഞു ഒരു വലിയ ലിസ്റ്റ് ടൈറ്റിൽ കാർഡിൽ വന്നപ്പോ ഇതിൽ പാട്ട് മാത്രേ ഉള്ളോ എന്ന് വിചാരിച്ചു. ആദ്യത്തെ കുറച്ചു സീൻ ഒക്കെ B.A LITERATURE ക്ലാസിൽ പോയി ഇരുന്ന പോലെ ആയിരുന്നു. പക്ഷെ പിന്നീട് അതിനോട് യൂസ്ഡ് ആയിപ്പോയി.

സിനിമയിൽ കലക്ക് പ്രാധാന്യം ഉണ്ടെങ്കിലും കലോത്സവങ്ങൾ ഒന്നോ രണ്ടോ സീനിൽ ചെറുതായി പരാമര്ശിക്കാറേ ഉണ്ടാവുകയുള്ളൂ. ആ ഒരു സബ്ജെക്റ്റിൽ ഒരു രണ്ടര മണിക്കൂർ പടത്തിനുള്ള സ്കോപ് ഉണ്ടാവുമായിരുന്നു എന്ന് ഞാൻ ഓർത്തതെ ഇല്ല.

നമ്മൾ വിചാരിക്കാത്തത് ചെയ്യുമ്പോൾ ആണല്ലോ പുതുമയുടെ ഗന്ധം പരക്കുന്നത്.

മഹാത്മാ സർവകലാശാല യുവജനോത്സവം ആണ് ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ട്. അതിന്റെ ഇടയിൽ നടക്കുന്ന ചില കാര്യങ്ങൾ ആണ് സിനിമ.

ഇന്നലെ ക്ലബ്ബ് എഫ് എം ൽ കാളിദാസിന്റെ ഇന്റർവ്യൂ കേട്ടിരുന്നു, പുള്ളി പറഞ്ഞ പ്രകാരം ജോജു അല്ലാത്ത എല്ലാവരും കാളിദാസ് അടക്കം എല്ലാവരും പുതുമുഖങ്ങൾ ആണെന്ന് ആയിരുന്നു. 70ഓളം വരുന്ന പുതുമുഖങ്ങൾ ആണ് ചിത്രത്തിന്റെ നെടും തൂണ് .

ഇത് പൂർണമായും ഒരു സംവിധായകന്റെ ചിത്രം ആണ്. ഇങ്ങനെ ഒരു സബ്ജെക്റ്റിൽ കാണുന്നവരെ യാതൊരു മടുപ്പും തോന്നിപ്പിക്കാതെ പിടിച്ചിരുത്തണമെങ്കിൽ എബ്രിഡ് ഷൈൻ എന്ന എന്റെ പ്രിയ സംവിധായകന്റെ മേകിങ്ങിൽ എന്തോ മാജിക് കാണണം.

ഇതിൽ ഒരു നായകനോ നായികയോ ഹീറോയിസമോ ഒന്നും ഇല്ല. കൂടുതൽ സ്ക്രീനിൽ കാണിച്ച കണക്ക് വെച്ചു നോക്കുമ്പോൾ കാളിദാസും , പിന്നെ ഐറിൻ എന്ന വേഷം അവതരിപ്പിച്ച ആ കുട്ടിയെയും നായകനും നായികയും ആക്കേണ്ടി വരും. പക്ഷെ ഞാൻ പറയുമ്പോൾ ഇതിൽ എലാവരും ഹീറോസ് ആണ്. എല്ലാവരും തന്നെ നന്നായി ചെയ്തു. ഇടക്ക് വന്ന പോലീസ് സ്റ്റേഷൻ സീൻ ചെറുതായി ആക്ഷൻ ഹീറോ ബിജുവിനെ ഓർമിപ്പിച്ചു. ചില നർമ്മ രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്.

സംഗീതത്തിന് ചിത്രത്തിൽ വളരെ അധികം പ്രാധാന്യം ഉണ്ട്. ഗോപി സുന്ദർ ന്റെ ബി ജി എം വളരെ നന്നായിരുന്നു. ഒരു ആവേശം അത് കൊണ്ട് വന്നിരുന്നു. കവിതകൾ ചിത്രത്തിൽ ഒരുപാട് ഉണ്ട്. അത് ഇഷ്ടപ്പെടാത്തവരെ കൂടി ഇഷ്ടപ്പെടുത്തുന്ന വിധം പ്രെസെൻറ് ചെയ്തിട്ടുണ്ട്.

തിയറ്റർ റെസ്പോൻസ് പൊതുവെ ശോകം ആയിരുന്നു. പ്രേമം ഒക്കെ പ്രതീക്ഷിച്ചു വന്നവർ ആകാം അത്. ഇന്റർവെൽ സീൻ ഒക്കെ എത്ര മനോഹരമായിരുന്നു . കൂടുതൽ കേൾക്കാൻ നിൽക്കാതെ കണ്ടറിയൂ എല്ലാവരും .

യുവജനോത്സവ വേദികളിലെ പൊളിറ്റിക്സിനെ കുറിച്ചും പരാമർശിക്കുന്നുണ്ട് .

കാളിദാസ് ജയറാം എങ്ങനെ ഉണ്ടെന്ന് ചോദിക്കുന്നവരോട് , പുള്ളിക്ക് എടുത്തു പറയത്തക്ക അഭിനയ നിമിഷങ്ങൾ ഇല്ല എന്നാണ്.ഉള്ളത് ഭംഗിയായി പ്രെസെൻറ് ചെയ്തു.

കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവർ അവരായി തന്നെ ഇടക്ക് വന്നു പോകുന്നുണ്ട്.

ചിത്രം ഇത്രത്തോളം എന്ത് കൊണ്ട് നീണ്ടു പോയി എന്നതിന് ചിത്രത്തിൽ ഉത്തരമില്ല.

എങ്ങനെ ഉണ്ട് പടം എന്ന് ചോദിക്കുന്നവരോട് ച്ചിലപ്പോൾ ഇത് ഒരു ഡിഫെരെന്റ് പടം ആണ്.ഇത് വരെ വരാത്ത ഒരു ടൈപ് എന്നെ പറയൂ. മോശമാണ് എന്നാരും പറയില്ല.

ഒരു മികച്ച മെസേജ് വ്യത്യസ്തമായ രീതിയിൽ പറഞ്ഞു കൊണ്ട് ചിത്രം അവസാനിച്ചു.

മാറ്റത്തിന്റെ , പുതുമയുടെ അടയാളമായി എബ്രിഡ് ഷൈൻ തിളങ്ങി നിൽക്കുന്നു.

എല്ലാവർക്കും ഇഷ്ടപ്പെടില്ല എന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ ഒരു കാലത്തു ആക്ഷൻ ഹീറോ ബിജു വും ഇങ്ങനെ ആയിരുന്നു എന്നെ എനിക്ക് പറയാൻ ഉള്ളു.

കണ്ടറിയൂ എല്ലാവരും.

Rating : – ” എന്തൊരഴക്, ഹാ എന്തൊരു ഭംഗി , എന്തൊരഴകാണീ സിനിമക്ക് ”

എഴുത്ത്: ഫിജിൻ മുഹമ്മദ്

Loading...

Leave a Reply

Your email address will not be published.

More News