Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 21, 2025 8:16 pm

Menu

Published on January 9, 2014 at 5:19 pm

ന്യൂഇയർ പരിപടിയ്ക്കിടെ ക്ലബ്ബില്‍വെച്ച് പൂനം പാണ്ഡെയ്‌ക്കെതിരെ കൈയേറ്റം

poonam-pandey-manhandled-at-resort-on-new-years-eve

മുംബൈ:എത്ര രൂപ പ്രതിഫലം തരാമെന്ന് പറഞ്ഞാലും ഇനിയൊരിക്കലും ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ മുഖ്യാതിഥിയായി പോകില്ലെന്ന് വിവാദനായിക പൂനം പാണ്ഡെ പറയുന്നത്. പുതുവത്സരത്തില്‍ ബംഗലൂരുവിലെ ഒരു ക്ലബ്ബിലെ പ്രകടനത്തിനിടെ ഉണ്ടായ അനുഭവമാണ് പൂനത്തിനെ ഈ തീരുമാനത്തിലെത്തിച്ചത്.പണമെത്ര കിട്ടിയിട്ടും എന്ത് കാര്യം.പോകേണ്ടതെല്ലാം പോയാല്‍ പോയില്ലേ.എത്ര പണം തരാമെന്ന് പറഞ്ഞാലും ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പോകരുതെന്ന് സഹ സ്ത്രീ സെലിബ്രിറ്റികളോട് ഒരു ഉപദേശവും പൂനം പാണ്ഡെ നല്‍കുന്നുണ്ട്. മോഹിപ്പിക്കുന്ന പ്രതിഫലം തരാമെന്ന് പറഞ്ഞാണ് തെക്കന്‍ ബാഗ്ലൂരിലെ കനകപുര റോഡിലുള്ള ഒരു ക്ലബുകാര്‍ പൂനം പാണ്ഡെയെ കൊണ്ടുവന്നത്.എന്നാല്‍ പരിപാടികള്‍ തുടങ്ങി അല്‍പം കഴിഞ്ഞതോടെ സീന്‍ ആകെ മാറി.എൻറെ കൂടെ പത്തോ പതിനഞ്ചോ സഹായികള്‍ ഉണ്ടായിരുന്നു.നൂറോളം സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ക്ലബിലും ഉണ്ടായിരുന്നു.എന്നാല്‍ അതൊന്നും മതിയായില്ല.ഭ്രാന്തെടുത്തത് പോലെയായിരുന്നു ആളുകളുടെ പെരുമാറ്റം.ക്ലബില്‍ ഉണ്ടായിരുന്നവരെല്ലാം പുരുഷന്മാരായിരുന്നു.എല്ലാവരും കണക്കറ്റ് മദ്യപിച്ചിരുന്നു.എൻറെ പെര്‍ഫോമന്‍സ് കഴിഞ്ഞതും താല്‍ക്കാലിക സ്‌റ്റേജ് തകര്‍ത്ത് അവര്‍ അടുത്തേക്ക് വന്നു-താരം പറയുന്നു.സെക്യൂരിറ്റി കൊണ്ടൊന്നും കാര്യമില്ല എന്ന് മനസിലായതോടെ നടി ഒറ്റ ഓട്ടം വെച്ചുകൊടുത്തു.ജീവിതത്തില്‍ ഒരിക്കലും താന്‍ ഇത്രയും വേഗത്തില്‍ ഓടിയിട്ടില്ല എന്നും പൂനം പാണ്ഡെ പറയുന്നു.രക്ഷപ്പെടാനുള്ള ഈ ഓട്ടത്തിലാണ് ചൂടന്‍ സുന്ദരി തീരുമാനം എടുത്തത്.ഇനി കോടികള്‍ കിട്ടിയാലും ബാംഗ്ലൂരില്‍ ന്യൂ ഇയര്‍ നൈറ്റ് പാര്‍ട്ടിക്ക് ആടാന്‍ വരില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News