Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 9:38 am

Menu

Published on January 29, 2014 at 10:12 am

പൂനം പാണ്ഡെയുടെ വെബ്‌സൈറ്റ് പാകിസ്താന്‍ ഹാക്ക് ചെയ്തു

poonam-pandey-website-got-hacked-by-pakistani-hackers

മുംബൈ:ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പാകിസ്ഥാനില്‍ നിന്നുള്ള മാഡ്‌ലീട്‌സ് എന്ന ഹാക്കിങ് സംഘമാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്. റിപ്പബ്ലിക് ദിനത്തില്‍ വൈകിട്ടാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തത്.കാശ്മീര്‍ വിമോചനത്തിന് വേണ്ടി ശബ്ദമുയര്‍ത്തൂ..പാകിസ്താന്‍ സിന്ദാബാദ് തുടങ്ങി ഒട്ടേറ മുദ്രാവാക്യങ്ങളാണ് സൈറ്റില്‍ ഉണ്ടായിരുന്നത്.പൂനം പാണ്ഡെ തൻറെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായും ട്വീറ്റ് ചെയ്തു. ഞെട്ടലില്‍ നിന്ന് മുക്തയാകുകയാണെന്നും വെബ്‌സൈറ്റ് ഉടന്‍ തന്നെ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷയെന്നും പൂനം ട്വീറ്റ് ചെയ്തു.ബോളിവുഡ് താരങ്ങളില്‍ പൂനത്തിന് തന്നെ തെരഞ്ഞ് പിടിച്ച് ഹാക്കര്‍മാര്‍ പണി നല്‍കിയത് എന്തിനാണെന്ന് വ്യക്തമല്ല. പൂനത്തിൻറെ നഗ്നതാ പ്രദര്‍ശനവും മറ്റും ഏറെ വിവാദമുണ്ടാക്കി.രുന്നു. പൂനത്തിന്റെ പരാതിയിന്‍മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News