Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 8, 2026 3:13 am

Menu

Published on October 22, 2013 at 5:17 pm

മുസ്ലിം പള്ളിക്കകത്ത് ഫോട്ടോ ഷൂട്ട്‌ നടത്തിയ ഗായികയെ നിർബന്ധിച്ച് അബുദാബിയിൽനിന്ന് ഒഴിപ്പിച്ചു

pop-star-rihanna-shown-the-door-after-photo-shoot-at-abu-dhabi-mosque

അബുദാബി :അബുദാബിയിലെ പ്രശസ്തമായ ശൈഖ് സായിദ് പള്ളിയില്‍ ഫോട്ടോഷൂട്ട് നടത്തിയ ലോക പ്രശസ്ത പോപ് ഗായിക റിഹാന്നയെ മോസ്ക് അധികൃതര്‍ തിരിച്ചയച്ചു. ആരാധനലയത്തിന് നിയമാവലിക്ക് വിരുദ്ധമാംവിധം റിഹാന്ന ഫോട്ടോ ഷൂട്ട് നടത്തിയതിനെ തുടര്‍ന്നാണിത്.
കറുപ്പ് സ്യൂട്ടും മുഖമക്കനയും ധരിച്ചിട്ടുള്ള ചിത്രങ്ങളാണ് ശനിയാഴ്ച പുറത്തുവിട്ടത്. സ്റ്റീവന്‍ ഗോമിലിയനും ഡെന്നീസ് ല്യൂപോള്‍ഡുമാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.
സംഭവത്തിനുശേഷം ഇതേക്കുറിച്ച് അധികൃതര്‍ വിശദീകരണ കുറിപ്പ് പുറത്തിറക്കി. ശനിയാഴ്ച പള്ളിയിലെത്തിയ റിഹാന്നയുടെ സന്ദര്‍ശനം വിവാദമായതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് പള്ളി അധികൃതര്‍ അറബിയില്‍ വിശദീകരണ കുറിപ്പിറക്കിയത്. പള്ളിയങ്കണത്തില്‍, പള്ളിയുടെ നിയമങ്ങള്‍ക്കും ചിട്ടവട്ടങ്ങള്‍ക്കും നിരക്കാത്ത വിധത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത റിഹാന്നയെ തിരിച്ചയയ്ക്കുകയായിരുന്നുവെന്ന് കുറിപ്പ് വ്യക്തമാക്കുന്നു. മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് റിഹാന പള്ളിയില്‍ ഫോട്ടോ ഷൂട്ട് നടത്തിയതെന്നും അധികൃതര്‍ പറയുന്നു.അബുദാബിയില്‍ പര്യടനം നടത്തിയ റിഹാന്നയുടെ ശൈഖ് സായിദ് പള്ളിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അവര്‍ തന്നെ ഇന്‍റര്‍നെറ്റ് വഴി പുറത്തുവിട്ടിട്ടുണ്ട്.
ഡയമണ്ട്‌സ് എന്ന പേരിലുള്ള ലോകപര്യടന പരിപാടിയുടെ ഭാഗമായാണ് റിഹാന്ന അബുദാബിയില്‍ എത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News