Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആലപ്പുഴ: കൈരളി ടീവിയിലെ സംഗീത പരിപാടികളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കണ്ണന്‍ സ്റ്റുഡിയോ റൂമില്‍ മരിച്ച നിലയില്‍. ആലപ്പുഴയിലെ സ്റ്റുഡിയോയിലാണ് കണ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈരളി ടിവിയിലെ ഗന്ധര്‍വ സംഗീതം എന്ന പരിപാടിയിലെ കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് ആയിരുന്നു കണ്ണന്‍. സംഗീത സംവിധായകനായിരുന്ന കലവൂര്‍ ബാലന്റെ മകനാണ് സൂരജ് എന്ന കണ്ണന്‍. ഏകദേശം ഇരുപതു വര്‍ഷത്തോളമായി പ്രശസ്ത സംഗീത സംവിധായകരോടൊപ്പം കീബോര്‍ഡ് കലാകാരനായി പ്രവര്‍ത്തിക്കുകയായിരുന്നു. സംഗീത സംവിധായകരായ രവീന്ദ്രന്‍, മോഹന്‍ സിതാര, എം. ജയചന്ദ്രന്‍, എം.ജി. രാധാകൃഷ്ണന്‍, എം.കെ. അര്‍ജുന്‍, ജോണ്‍സണ്‍ തുടങ്ങിയവരോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. സ്റ്റുഡിയോയില്‍ രാത്രി ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ വിപിന്‍ ആണു കണ്ണന്‍ മരിച്ച വിവരം രാവിലെ പൊലീസില്‍ അറിയിച്ചത്. മാരാരിക്കുളം പൊലീസ് കേസ് രെഡിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Leave a Reply