Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 10:56 pm

Menu

Published on March 16, 2017 at 3:10 pm

ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കാന്‍ പോസ്റ്റ് ഓഫിസ് എ.ടി.എം; കൂടുതല്‍ വിവരങ്ങള്‍

post-office-atm-kerala

കഴിഞ്ഞ ദിവസങ്ങളിലായി മിക്കവര്‍ക്കും വാട്ട്‌സ്ആപ്പ് വഴി ലഭിച്ച സന്ദേശങ്ങളിലൊന്ന് പോസ്റ്റ് ഓഫീസ് എ.ടി.എമ്മിനെ സംബന്ധിച്ചതായിരിക്കും. ഇതിന്റെ കൂടുതല്‍ വിവരങ്ങളറിയാന്‍ ശ്രമിച്ചവരും ഇപ്പോഴും  ശ്രമിച്ചുകൊണ്ടിരിക്കുന്നവരും ഉണ്ടാകും.

ഒരു കാര്യം സത്യമാണ് സ്വകാര്യ ബാങ്കുകളുടെ കൊള്ള അവസാനിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു രൂപ പോലും സര്‍വീസ് ചാര്‍ജ് ഈടാക്കാത്ത സേവിങ്ങ്‌സ് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എ.ടി.എം സേവനം എന്നിവ പോസ്റ്റ് ഓഫീസ് എ.ടി.എമ്മിന്റെ പ്രത്യേകതകളാണ്.

അതായത് പോസ്റ്റ് ഓഫീസ് സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് വഴി പണമിടപാടു നടത്താന്‍ സേവന നിരക്കുകള്‍ ഒന്നുമില്ല. രാജ്യത്ത് ജനുവരി ഒന്നു മുതല്‍ നടപ്പില്‍വരുത്തിയ ഈ പോസ്റ്റല്‍ അക്കൗണ്ട് എ.ടി.എം സംവിധാനം വടക്കാഞ്ചേരി, മുഖ്യ തപാല്‍ ഓഫീസില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രവര്‍ത്തനസജ്ജമായി. തൃശൂര്‍, ഗുരുവായൂര്‍ എന്നിവിടങ്ങളിലും എ.ടി.എം കൗണ്ടറുകള്‍ ആരംഭിച്ചിട്ടുണ്ട്.

നിശ്ചിത തുക നിക്ഷേപിച്ചു പോസ്റ്റ് ഓഫിസില്‍ സേവിങ്ങ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിച്ചാല്‍ ഒരു ദിവസത്തിനകം എ.ടി.എം കാര്‍ഡ് ലഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പോസ്റ്റ് ഓഫീസുകളില്‍ എ.ടി.എം കൗണ്ടറുകള്‍ ആരംഭിക്കുന്നത്.

പോസ്റ്റ് ഓഫിസ് അക്കൗണ്ടിലെ എ.ടി.എം കാര്‍ഡ് ഏത് എ.ടി.എമ്മുകളിലും ഉപയോഗിക്കാം. ഇതുകൂടാതെ 50 രൂപ മാത്രമാണ് അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലന്‍സ്. ആധാര്‍ കാര്‍ഡും രണ്ടു ഫോട്ടോയും നല്‍കിയാല്‍ പോസ്റ്റ് ഓഫീസില്‍ എസ്.ബി അക്കൗണ്ട് തുടങ്ങാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News