Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 26, 2026 12:43 pm

Menu

Published on May 25, 2017 at 10:50 am

ബാഹുബലിക്കായി വേണമെങ്കില്‍ ഇനിയും ഒരു ഏഴുവര്‍ഷം നല്‍കാന്‍ തയ്യാര്‍; പ്രഭാസ്

prabhas-about-bahubali-2

ബാഹുബലിക്കായി വേണമെങ്കില്‍ ഇനിയും ഒരു ഏഴുവര്‍ഷം നല്‍കാന്‍ താന്‍ തയ്യാറാണെന്ന് പ്രഭാസ്. അല്ലെങ്കില്‍ ഒരു നടനെ സംബന്ധിച്ചടത്തോളം അവന്റെ കരിയര്‍ മാറ്റി മറിക്കുന്ന കഥാപാത്രം ഇനിയും തനിക്ക് ലഭിച്ചാല്‍ ഇത്തരത്തില്‍ തന്നെ സ്വീകരിക്കുമെന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു.

രാജമൗലി സാറിലുള്ള വിശ്വാസവും ആദരവുമായിരുന്നു തന്റെ ആത്മധൈര്യം. ബാഹുബലി എന്ന കഥാപാത്രം അത്രവലുതാണെന്നൊരു ചിന്ത തന്നിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച് മുന്നേറുന്ന ബാഹുബലി രണ്ടാം ഭാഗം രണ്ടായിരം കോടിയിലേക്ക് അടുക്കുകയാണ്.

ബാഹുബലി സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ രാജമൗലി സാറിന്റെ മനസ്സിലുളളതുപോലെ ചെയ്ത് കാണിക്കുക എന്നതുമാത്രമായിരുന്നു തന്റെ ഒറ്റ ലക്ഷ്യം. സ്‌ക്രീനിലെ ഓഡിയന്‍സിനെ മുന്നില്‍ കണ്ടുകൊണ്ടാണ് താന്‍ അഭിനയിച്ചത്. സിനിമയില്‍ നിന്നും ഇത്ര അംഗീകാരം ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇന്ന് താന്‍ അനുഭവിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യെന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഭാഗം ഇത്രവലിയ ഹൈപ്പ് നേടാന്‍ കാരണം ആദ്യ ഭാഗം ജനങ്ങള്‍ അത്രയേറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ്. റീജിയണല്‍ സിനിമകളെ സംബന്ധിച്ചടത്തോളം ബാഹുബലി വലിയൊരു പ്രതീക്ഷയാണ്. ഒരേയൊരു ബാഹുബലിയാണ് ലോകം മുഴുവനുള്ള പ്രേക്ഷകരെ കീഴടക്കി ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചത്, പ്രഭാസ് പറയുന്നു.

ശാരീരികമായും മാനസികമായുമുള്ള തയ്യാറെടുപ്പുകളാണ് ചിത്രത്തിനായി നടത്തിയത്. ഭക്ഷണരീതിയില്‍ മാത്രമല്ല ലൈഫ്‌സ്‌റ്റൈല്‍ തന്നെ പൂര്‍ണമായും മാറ്റി. കഥാപാത്രത്തിന്റെ ഉള്ളറിയാന്‍ ഈ മാറ്റങ്ങള്‍ സഹായിച്ചുവെന്നും പ്രഭാസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News