Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:38 pm

Menu

Published on April 27, 2017 at 5:14 pm

നാലു വര്‍ഷം ഒരു സിനിമയ്ക്കായി മാറ്റി വയ്ക്കാനുള്ള ധൈര്യത്തിനു പിന്നില്‍; പ്രഭാസ് പറയുന്നു

prabhas-about-bahubali

കൊച്ചി: രാജമൗലി എന്ന ഒറ്റ വ്യക്തിയാണ് നാലു വര്‍ഷം ഒരു സിനിമയ്ക്കായി മാറ്റി വയ്ക്കാനുള്ള തന്റെ ധൈര്യത്തിനു പിന്നിലെന്ന് വ്യക്തമാക്കി ബാഹുബലി നായകന്‍ പ്രഭാസ്. സിനിമയെ അദ്ദേഹത്തിന് അത്രയ്ക്ക് ജീവനാണെന്നും പ്രഭാസം കൂട്ടിച്ചേര്‍ത്തു.

ഒരു സ്വപ്ന സിനിമയെക്കുറിച്ച് അദ്ദേഹം ഇടയ്ക്കിടെ പറയുമായിരുന്നു. അതു ചെയ്യാമെന്നു താനും സമ്മതിച്ചിരുന്നു. ആറു തിരക്കഥകള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ഏഴാമത്തേതാണ് ബാഹുബലിയുടേത്, പ്രഭാസ് പറഞ്ഞു.

മികച്ച തിരക്കഥ. പ്രതിഭാശാലിയായ സംവിധായകന്‍. ഞാന്‍ എന്റെ സമയം മാത്രം നല്‍കിയാല്‍ മതിയെന്ന അവസ്ഥ. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത വഴിത്തിരിവായ സിനിമ രാജമൗലി എനിക്ക് നല്‍കി. എല്ലാം അദ്ദേഹത്തിന്റെ കഴിവാണെന്നും മനോരമയ്ക്ക് അനുവദിച്ച ദീര്‍ഘ അഭിമുഖത്തില്‍ പ്രഭാസ് പറഞ്ഞു.

ബാഹുബലിയുടെ തിരക്കഥ വായിച്ചപ്പോള്‍ തന്നെ ത്രില്ലിലായിരുന്നുവെന്നും പ്രഭാസ് കൂട്ടിച്ചേര്‍ത്തു. യുദ്ധരംഗങ്ങളുടെ ചിത്രീകരണം, ആയുധ പരിശീലനം, മനോഹരമായ സെറ്റുകള്‍, ലൊക്കേഷനുകള്‍ അങ്ങനെ എല്ലാം ആകര്‍ഷണീയമായിരുന്നു.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നിന്റെ നായകനാകാന്‍ എനിക്ക് സാധിച്ചതില്‍ സുഹൃത്തുക്കളും കുടംബങ്ങളുമൊക്കെ വളരെ സന്തോഷത്തിലായിരുന്നു. എന്നാല്‍ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെക്കുറിച്ചൊക്കെ അമ്മയ്ക്ക് പേടിയുണ്ടായിരുന്നു. അമ്മ എപ്പോഴും ചോദിക്കുമായിരുന്നു അതേക്കുറിച്ചൊക്കെ. പക്ഷേ ഒന്നാം ഭാഗം ഇറങ്ങിയതോടെ എല്ലാവര്‍ക്കും ആശ്വാസമായി. ആദ്യ ഭാഗത്തിന്റെ വിജയത്തില്‍ എല്ലാവരും സന്തോഷിച്ചുവെന്നും പ്രഭാസം പറഞ്ഞു.

മഹാഭാരതം സിനിമയില്‍ ഭീമനാകാന്‍ മോഹന്‍ലാലിനെക്കാള്‍ യോഗ്യന്‍ പ്രഭാസ് ആണെന്ന തരത്തില്‍ പ്രസ്താവനകളോട് പ്രഭാസിന്റെ പ്രതികരണം ഇത്തരത്തിലായിരുന്നു.

അയ്യോ ഒരിക്കലുമില്ല. മോഹന്‍ലാല്‍ സാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ്. ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലൊക്കെ അഭിനയിച്ച ആള്‍. അദ്ദേഹത്തെയും എന്നെയും തമ്മില്‍ താരതമ്യം ചെയ്യുന്നതു പോലും തെറ്റാണ്. ആ ചോദ്യം പോലും ചോദിക്കുന്നത് ശരിയല്ല. മാത്രമല്ല ഉടന്‍ മറ്റൊരു ചരിത്ര സിനിമയില്‍ കൂടി അഭിനയിക്കാന്‍ എനിക്ക് താല്‍പര്യമില്ല. രണ്ടു മൂന്നു വര്‍ഷത്തിനു ശേഷമെ ഇനി അങ്ങനെയൊന്നിനെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. അന്ന് മഹാഭാരതത്തിലേക്ക് ക്ഷണനം ലഭിക്കുകയാണെങ്കില്‍ ഏതു കഥാപാത്രമാണെങ്കിലും സന്തോഷത്തോടെ ചെയ്യും, പ്രഭാസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News