Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 12, 2026 11:26 pm

Menu

Published on June 22, 2017 at 11:48 am

ബാഹുബലി മൂന്നാം ഭാഗത്തെപ്പറ്റി കേട്ടാല്‍ എന്താകും പ്രഭാസിന്റെ പ്രതികരണം?

prabhass-reaction-to-rajamoulis-baahubali-3-proposal

ഇന്ത്യന്‍ സിനിമയില്‍ ബാഹുബലി ഉയര്‍ത്തിയ അലയൊലികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ ഒരു ചിത്രത്തിന്റെ അടുത്ത ഭാഗം കൂടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ബാഹുബലിയുടെ മുന്നാം ഭാഗത്തിനായിരിക്കും.

കാരണം രാജമൗലിയുടെ കരവിരുതില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡചിത്രം അത്രത്തോളം വലിയ സ്വാധീനമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയത്. എന്നാല്‍ ബാഹുബലിയായി തകര്‍ത്താടിയ പ്രഭാസ്, ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുന്നുണ്ടോ? രാജമൗലി അങ്ങനെയൊരു പ്രോജക്ടുമായി വന്നാല്‍ എന്താകും പ്രഭാസിന്റെ പ്രതികരണം.

കഴിഞ്ഞ ദിവസം ഒരു ടിവി പരിപാടിക്കിടെ രാജമൗലി പ്രഭാസിനെ ഫോണില്‍ വിളിച്ച് പറ്റിക്കുകയുണ്ടായി. റാണ ദഗ്ഗുഭട്ടിയായിരുന്നു പരിപാടിയുടെ അവതാരകന്‍. നിര്‍മ്മാതാവ് ശോഭു യര്‍ലഗഡയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പരിപാടിക്കിടെ പറ്റിക്കാന്‍ വേണ്ടി പ്രഭാസിനെ രാജമൗലി ഫോണില്‍ വിളിച്ചു. ഡാര്‍ലിങ് നീ എവിടെയാണ് എത്രയും പെട്ടന്ന് കാണണം, രാജമൗലി പറഞ്ഞു. എന്താ കാര്യം എന്നു ചോദിച്ചപ്പോള്‍ ബാഹുബലി 3ന് വേണ്ടിയാണെന്ന് രാജമൗലി പറഞ്ഞു. പിന്നീടുളള മറുപടി കേട്ട രാജമൗലിയ്ക്കും റാണയ്ക്കും ചിരിയടക്കാനായില്ല.

ഞെട്ടിത്തരിച്ച് ‘അമ്മാ നീ യമ്മാ’ എന്നായിരുന്നു ബാഹുബലി 3 എന്നു കേട്ട പ്രഭാസിന്റെ പ്രതികരണം. ഫോണിലായതുകൊണ്ട് പ്രഭാസിന്റെ മുഖത്തെ ഭാവം കാണാന്‍ കഴിഞ്ഞില്ലെങ്കിലും രാജമൗലിയും റാണയും തലകുത്തി ചിരിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News