Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 11:33 am

Menu

Published on March 26, 2015 at 1:32 pm

പ്രഭുദേവയുടെ പുതിയ കാമുകി കന്നഡ താരം ?

prabhu-deva-gets-new-girl-friend

ഏറെക്കാലം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള പ്രണയം വേര്‍പിരിഞ്ഞിട്ട് അധികം നാളായിട്ടില്ല. ഇരുവരും അക്കാര്യങ്ങളൊക്കെ മറന്ന് പുതിയ സിനിമകളുടെ തിരക്കിലായിക്കഴിഞ്ഞു. എന്നാല്‍ നയന്‍താര പോയതിന് ശേഷം പ്രഭുദേവ മറ്റൊരു പെണ്ണിനെ തൻറെ ജീവിതത്തില്‍ കണ്ടെത്തിയെന്നാണ് ഇപ്പോഴുള്ള വാർത്തകൾ. തേജസ്വിനി പ്രകാശ് എന്ന കന്നട നടിയാണ് പ്രഭുവിൻറെ പുതിയ കാമുകിയെന്നാണ് വാർത്തകളിലുള്ളത്. ചെന്നൈയില്‍ അടുത്തിടെ പ്രഭുദേവ ഒരു പാര്‍ട്ടി നടത്തിയിരുന്നു. സിനിമയ്ക്കത്തും പുറത്തുമുള്ള വളരെ അടുത്ത ബന്ധങ്ങളെ മാത്രമേ പ്രഭു ആ പാര്‍ട്ടിയ്ക്ക് ക്ഷണിച്ചിരുന്നുള്ളൂ. അവിടെ സ്‌പെഷ്യല്‍ ഗസ്റ്റായിരുന്നത്രെ തേജസ്വിനി. തേജസ്വിനിയോട് ഈ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ വളരെ നാളുകളായി തനിയ്ക്ക് പ്രഭുദേവയെ അറിയാം, തങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണെന്നുമാണ് അവർ പറഞ്ഞത്. തേജസ്വിനിയെ വേറെയും നിരവധി പാർട്ടികളിൽ പ്രഭുവിനൊപ്പം കണ്ടതായുള്ള വാർത്തകളുണ്ട്. നയന്‍താരയുമായുള്ള പ്രണയം ബ്രേക്കപ്പ് ആയതിന് ശേഷം പ്രഭു ദേവ ചെന്നൈയില്‍ നിന്ന് മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു.ഇതിന് കാരണം ചോദിച്ചപ്പോൾ ഹിന്ദി സിനിമയിലേക്ക് തിരിഞ്ഞതുകൊണ്ട് ഏറ്റവും അനുയോജ്യമായ സിറ്റി മുംബൈ ആണെന്നും നയൻതാരയുമായുള്ള ബന്ധം അവസാനിച്ചതോടെ അതിന്റെ കാരണങ്ങള്‍ ചോദിച്ച് മാധ്യമങ്ങല്‍ ശല്യം ചെയ്യാന്‍ തുടങ്ങിയെന്നും ഇത്തരം ഇങ്ങനെയുള്ള പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ വേണ്ടിയാണ് താമസം മാറ്റിയതെന്നാണ് പ്രഭു പറഞ്ഞിരുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News