Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 1:35 pm

Menu

Published on February 27, 2015 at 5:07 pm

നായകനാകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് പ്രണവ് മോഹന്‍ലാല്‍

pranav-mohanlal-denies-rumors-about-acting-comeback

സിനിമയില്‍ നായകനായി അഭിനയിക്കുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് പ്രണവ് മോഹന്‍ലാല്‍ രംഗത്ത്. സംവിധാന മേഖലയില്‍ പ്രവര്‍ത്തിക്കാനും സിനിമയെ കുറിച്ചു കൂടുതല്‍ പഠിക്കാനുമാണ്‌ താനിപ്പോള്‍ സമയം കണ്ടെത്തുന്നതെന്നും അഭിനയ രംഗത്തേക്ക്‌ തല്‍ക്കാലം വരാന്‍ ആലോചനയില്ലെന്നുമാണ്‌ പ്രണവ്‌ വ്യക്തമാക്കി.പ്രണവ്‌ നായകനായി ആക്ഷന്‍ ചിത്രമൊരുങ്ങുന്നു എന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ആഘോഷമാക്കിയിരുന്നു. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന സിനിമയില്‍ പ്രണവ് നായകന്റെ വേഷമണിയും എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം തങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നു ചിത്രത്തിന്റെ സംവിധായകരായ സാജിദ് യാഹിയായും അറൗസ് ഇര്‍ഫാനും വ്യക്തമാക്കി.ചിത്രത്തിന്റെ കഥയുടെ രഹസ്യ സ്വഭാവം നിലനിര്‍ത്താനാണ് നായകന്‍ ആരെന്നത് ഇനിയും വെളിപ്പെടുതാത്തതെന്നും സംവിധായകര്‍ അറിയിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍.

Loading...

Comments are closed.

More News