Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകനാവുന്നതായി റിപ്പോർട്ട്. ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ബാംഗ്ലൂര്‍ ഡേയ്‌സ്, ഫ്രൈഡേ, തീവ്രം, തുടങ്ങി ഒട്ടേറി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത സാജിദ് യാഹിയയാണ് ചിത്രത്തിൻറെ സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥയും സാജിദിൻറേത് തന്നെയാണ്. ട്വിസ്റ്റുകളും ആക്ഷനും ചിത്രത്തില്‍ വേണ്ടുവോളം ഉണ്ടാകുമെന്ന് സാജിദ് അറിയിച്ചു. ദാവൂദ് ഇബ്രാഹിം എന്നു പേരുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്.
–
–
പ്രണവ് ഇപ്പോള്‍ ദിലീപ് നായകനാകുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന സിനിമയുടെ സെറ്റിലാണുള്ളത്. അടുത്ത് തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.ജിത്തു ജോസഫിന്റെ അസിസ്‌റ്റന്റായി പ്രവര്‍ത്തിച്ചുവരുന്ന പ്രണവ് ആദ്യമായി നായകനായെത്തുന്ന ചിത്രമാണിത്. ഇതിനു മുമ്പ് ‘ഒന്നാമൻ’എന്ന ചിത്രത്തിൽ ലാലിൻറെ ചെറുപ്രായം അവതരിപ്പിച്ചത് പ്രണവായിരുന്നു. പിന്നീട് പുനര്‍ജ്‌ജനി എന്ന ചിത്രത്തിലും സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ ഒരു ചെറിയ സീനിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.
–
Leave a Reply