Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫേസ്ബുക്കിലൂടെ തന്നെയാണ് പ്രതാപ് പോത്തന്‍ പുതിയ വിശദീകരണവും നല്‍കുന്നത്. . താന്‍ മമ്മൂട്ടിയുടെ ആരാധകനാണ് എന്നും ദുല്‍ഖറിന്റെ ചില സിനിമകള്‍ ഇഷ്ടമാണെന്നും പറഞ്ഞ പോത്തന്‍ പക്ഷെ ഇവരെ ഇഷ്ടപ്പെടാന്‍ തന്നെ ആരാധകര്‍ നിര്‍ബന്ധിയ്‌ക്കേണ്ടതില്ല എന്നും മറുപടി നല്‍കുന്നു. കമല്‍ ഹാസന്റെ ആരാധകരെ മാതൃകയാക്കി കേരളത്തിലെ ആരാധകര്‍ കുറച്ചു കൂടി വിവരത്തോടെയും, വിവേകത്തോടെയും പെരുമാറണമെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ….
ഞാന്‍ മമ്മൂട്ടിയുടെ ഒരു ആരാധകനാണ്, അമരം, പ്രാഞ്ചിയേട്ടന്‍ അങ്ങനെ ഒരുപാട് സിനിമകള്‍ എനിക്ക് ഇഷ്ടമാണ്. ദുല്‍ഖറിന്റെ ചാര്‍ലി, നീലാകാശം എന്നീ രണ്ടു ചിത്രങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ, തീര്‍ച്ചയായും ദുല്‍ഖര്‍ മികച്ച നടന്‍ തന്നെയാണ്. എന്നാല്‍ ഇവരെ ഇഷ്ടപ്പെടണമെന്നു ഇവരുടെ ആരാധകര്‍ എന്നോട് പറയേണ്ട കാര്യമില്ല. അങ്ങനെയുള്ളവര്‍ക്ക് എന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് മാറി നില്‍ക്കാം. എനിക്ക് മമ്മൂട്ടിയെയോ, ദുല്‍ഖറിനെയോ എന്റെ ചിത്രത്തില്‍ ആവശ്യമില്ല. ആരാധകര്‍ കുറച്ചു കൂടി വിവരം കാണിക്കൂ, ഇങ്ങനെയുള്ള കാര്യത്തില്‍ കമല്‍ഹാസന്റെ ആരാധകരെ കണ്ടു പഠിക്കണം.
അത് നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. പട്ടികളെ പോലെ കുരക്കാതെ ആദ്യം ഇംഗ്ലീഷ് മനസ്സിലാക്കാന്‍ ശ്രമിക്കൂ, ഞാനൊരു താരമല്ല, ചെറിയൊരു നടനും ചെറിയൊരു സംവിധായകനും മാത്രമാണ്. എനിക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ല. ഞാന്‍ എന്താണോ അതാണ് ഞാന്‍, നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ എന്നെ ഫോളോ ചെയ്യാം. എന്റെയും എന്റെ പോസ്റ്റുകളെയും ഒരുവിഭാഗം ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ മകളെയും, കുടുംബത്തെയും അപമാനിക്കുന്ന രീതിയില്‍ കമന്റിട്ടവര്‍ കുറച്ചു കൂടി സംസകാരത്തോടെ പെരുമാറിയാല്‍ കൊള്ളാം.’
സൂപ്പര്‍ സ്റ്റാറിനെക്കുറിച്ച് പോസ്റ്റ് ഇട്ട പോത്തന്റെ മകളെ വരെ മോശമായി പരാമര്‍ശിച്ച് കൊണ്ട് കമന്റുകള്‍ വന്നിരുന്നു.തുടര്‍ന്നാണ് മറുപടിയുമായി അദ്ദേഹം രംഗത്ത് എത്തിയത്.
–
–
Leave a Reply