Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 10:18 am

Menu

Published on October 30, 2017 at 5:31 pm

എന്തിനു വേണ്ടിയാണ് ഇത്രയും കാലം ദിലീപിനെ ജയിൽ ഇട്ടതെന്ന് പ്രതാപ് പോത്തൻ

prathap-pothan-supports-dileep

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലില്‍ ആയ സമയത്തും ജയില്‍ മോചിതനായപ്പോഴും ദിലീപിനെ പിന്തുണച്ച് നിരവധി പേര്‍ വന്നിരുന്നു. ഇപ്പോഴിതാ നടന്‍ ദിലീപിനെ പിന്തുണച്ച് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്തെത്തിയിരിക്കുന്നു. വനിതക്ക് നല്‍കിയ ഒരു അഭിമുഖത്തിനിടെയായിരുന്നു പ്രതാപ് പോത്തന്‍ മനസ്സ് തുറന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ചില ദുരൂഹതകള്‍ നടന്നിട്ടുണ്ടെന്നും എന്തിനു വേണ്ടിയാണ് ദിലീപിനെ ഇത്രയും നാള്‍ ജയിലില്‍ പിടിച്ചിട്ടതെന്നും പ്രതാപ് പോത്തന്‍ ചോദിക്കുന്നുണ്ട്.

‘എന്തിന് വേണ്ടിയാണ് ദിലീപിനെ ജാമ്യം പോലും നല്‍കാതെ ഇത്രയും നാള്‍ ജയിലിലിട്ടത്. എന്തൊക്കെയോ ദുരൂഹതകള്‍ ആ കേസിനു പിന്നിലുണ്ടെന്ന് തോന്നുന്നു. ചെറിയ റോളുകളില്‍ തുടങ്ങി ജനപ്രിയ നായകനായി മാറിയ ആളല്ലേ, പലര്‍ക്കും അസൂയ ഉണ്ടാകും.സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കും’- പ്രതാപ് പോത്തന്‍ വ്യക്തമാക്കുന്നു.

ദിലീപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. സംവിധായകരും നടന്മാരും രാഷ്ട്രീയക്കാരും അടക്കം നിരവധി പേര് ഇതില്‍ ദിലീപിനെ അനുകൂലിക്കുകയും ചെയ്തിരുന്നു. പലരുടെയും പ്രസ്താവനകള്‍ ചെറിയ തോതിലുള്ള വിവാദങ്ങള്‍ക്ക് തിരി കൊളുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News