Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയില്‍ താരങ്ങള്‍ ചെയ്യുന്നത് കണ്ട് അത് അനുകരിക്കരുതെന്ന് പ്രതാപ് പോത്തന്‍.സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം സിനിമയാണെന്ന വ്യാപക പരാതിയുയര്‍ന്നതോടെയാണ് വിശദീകരണവുമായി പ്രതാപ് പോത്തന്‍ രംഗത്ത് എത്തിയത്.
നിങ്ങളാരും മദ്യപിക്കരുത്, കാരണം സിനിമാ താരങ്ങള്‍ മദ്യപിക്കാറുണ്ട്. നിങ്ങളാരും പുകവലിക്കരുത് കാരണം ചെഗുവേരയും ഹംഗ്രി ബൊഗാര്‍ട്ടും പുകവലിക്കാറുണ്ടായിരുന്നു. സിനിമാ താരങ്ങള്‍ ചെയ്യുന്ന ഒന്നുംതന്നെ നിങ്ങള്‍ ചെയ്യരുതെന്നും പ്രതാപ് പോത്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിങ്ങളാരും വ്യഭിചരിക്കരുത് കാരണം അത് താരങ്ങള്‍ ചെയ്യുന്നുണ്ട്. നിങ്ങള്‍ക്ക് വേണേല്‍ ഒളിഞ്ഞു നോക്കാമെന്നും പ്രതാപ് പോത്തന്‍ പറയുന്നു. അഭിനേതാക്കള്‍ ജനങ്ങളില്‍ നിന്ന് വ്യത്യസ്തരാണെന്നും പോത്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. യഥാര്‍ത്ഥ മരണത്തിന് മുമ്പ് നടന്മാര്‍ ഒരുപാട് തവണ മരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് എനിക്ക് ചെയ്യാനാകുമെന്നും പോത്തന്‍ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.ന്യുജനറേഷന്‍ സിനിമകള്‍ക്കെതിരെ ഡിജിപി ടി.പി. സെന്‍കുമാറും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയും രംഗത്ത് എത്തിയിരുന്നു. ന്യൂജനറേഷന്‍ സിനിമകള്‍ പുരുഷാധിപത്യം നിറഞ്ഞതാണെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. പെണ്‍കുട്ടികള്‍ ലൈംഗിക വസ്തുക്കളായി ചിത്രീകരിക്കപ്പെടുന്ന ഇത്തരം സിനിമകള്‍ക്കു പ്രാധാന്യം കിട്ടുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. സ്ത്രീകള്‍ ഇതെങ്ങനെ സഹിക്കുന്നുവെന്നും ഡി.ജി.പി ചോദിച്ചിരുന്നു.
Leave a Reply